Webdunia - Bharat's app for daily news and videos

Install App

നെഹ്റു സ്റ്റേഡിയത്തിൽ കയറുന്നതെ തടയാൻ പറ്റു, വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാനാവില്ല, മധുരയിൽ പോസ്റ്ററുകൾ

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2023 (15:59 IST)
നടന്‍ വിജയ് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് ആരാധക കൂട്ടായ്മയുടെ പോസ്റ്റര്‍ മധുരയില്‍. വിജയുടെ പുതിയ സിനിമയായ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് നഗരത്തില്‍ ആരാധക കൂട്ടായ്മയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നെഹ്‌റു സ്‌റ്റേഡിയത്തില്‍ കയറുന്നതിനെ തടയാന്‍ പലര്‍ക്കും പറ്റിയേക്കാം. പക്ഷേ വിജയ് മുഖ്യമന്ത്രിയാകുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്നാണ് പോസ്റ്ററുകള്‍.
 
വിജയ് ചിത്രമായ ലിയോയുടെ ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിന് പിന്നാലെ തമിഴ്‌നാടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ ഇടപെടലാണെന്ന തരത്തിലാണ് തമിഴകത്ത് ചര്‍ച്ചകള്‍ നടക്കുന്നത്. നിലവില്‍ തമിഴകത്തെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനി ഡിഎംകെ മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിന്റേതാണ്. തമിഴകത്തെ ഏതെല്ലാം സ്‌ക്രീനുകളില്‍ ഏതെല്ലാം സിനിമ കളിക്കണമെന്ന് തീരുമാനിക്കുന്ന അത്രയും ശക്തമാണ് റെഡ് ജയന്‍്‌സ് മൂവ്വീസ്.
 
എന്നാല്‍ വിജയുടെ ചിത്രമായ ലിയോയുമായി റെഡ് ജയന്‍്‌സിന് കരാറില്ല. എന്നാല്‍ റെഡ് ജയന്‍്‌സ് ചിത്രത്തിന്റെ ചൈന്നയിലെ വിതരണാവകാശത്തിനായി നീക്കങ്ങള്‍ നടത്തുന്നുവെന്ന് വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ പതിവ് രീതിയിലുള്ള ഓഡിയോ ലോഞ്ച് ചിത്രത്തിനെ ബാധിക്കുമെന്നത് കാരണമാണ് ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്‌ക്രീന്‍ ഒഴിവാക്കിയത് എന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments