Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ആന്റണിയുടെ പുത്തന്‍ പടം,ഹിറ്റ്‌ലര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ആന്റണിയുടെ പുത്തന്‍ പടം,ഹിറ്റ്‌ലര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (15:00 IST)
നടന്‍ വിജയ് ആന്റണി നായകനായ എത്തുന്ന ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ധന ഒരുക്കുന്ന ചിത്രം ചെന്തൂര്‍ ഫിലിം ഇന്റര്‍നാഷണല്‍ ടി ഡി രാജയും ഡി ആര്‍ സഞ്ജയ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.വിജയ് ആന്റണിക്കൊപ്പം 'കൊടിയില്‍ ഒരുവന്‍' എന്ന സൂപ്പര്‍ഹിറ്റ് നിര്‍മ്മിച്ചതും ഇവരാണ്.
വ്യത്യസ്തമായ ഒരു മോഷന്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.സാധാരണക്കാരന്റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് 'ഹിറ്റ്‌ലറുടെ' കാതല്‍. 'ഹിറ്റ്‌ലര്‍ എന്നത് ഒരു വ്യക്തിയുടെ പേരായിരിക്കാം, എന്നാല്‍ അത് ഇന്ന് സ്വേച്ഛാധിപത്യത്തിന്റെ പര്യായമായി മാറിയിരിക്കുന്നു' എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 
റിയ സുമന്‍ ആണ് നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഹിറ്റ്‌ലര്‍.കൊമേര്‍ഷ്യല്‍ ഘടകങ്ങള്‍ ചേര്‍ന്ന പ്രണയവും ഗംഭീരമായ ട്വിസ്റ്റുകളും ടേണുകളും തിരക്കഥയില്‍ ഉണ്ടാകും.
 
നവീന്‍ കുമാര്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ വിവേക് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സി ഉദയകുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസ് ദിവസം എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്