Tilak Varma: 'ബോൾ വിഴുങ്ങി'; വല്ല ടെസ്റ്റിലും പോയി കളിക്കൂവെന്ന് ഇന്ത്യൻ ആരാധകർ
കഴിഞ്ഞ കുറച്ച് നാളുകളായി ടി20യിൽ വളരെ വേഗത കുറഞ്ഞ ഇന്നിങ്‌സാണ് തിലക് കളിക്കുന്നത്
Publish Date: Sat, 27 Jun 2026 (11:44 IST)
Updated Date: Sat, 27 Jun 2026 (11:46 IST)
Tilak Varma: ഇന്ത്യയുടെ ടി20 ഉപനായകൻ തിലക് വർമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ബാറ്റിങ്ങിലെ മെല്ലപ്പോക്കാണ് താരത്തിനെതിരായ വിമർശനങ്ങൾക്കു കാരണം. അർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ 21 പന്തിൽ 19 റൺസാണ് തിലകിന്റെ സമ്പാദ്യം.
കഴിഞ്ഞ കുറച്ച് നാളുകളായി ടി20യിൽ വളരെ വേഗത കുറഞ്ഞ ഇന്നിങ്‌സാണ് തിലക് കളിക്കുന്നത്. ഏകദിനത്തിലും സ്ഥിതി വ്യത്യസ്തമല്ല. അയർലൻഡിനെതിരായ മത്സരത്തിൽ 21 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകൾ മാത്രമാണ് താരം നേടിയത്.
ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയുടെ എ ടീമിനെ നയിച്ചത് തിലക് ആണ്. ശ്രീലങ്ക എ ടീമിനെതിരായ ഫൈനലിൽ 90 പന്തുകൾ നേരിട്ടാണ് തിലക് 67 റൺസ് നേടിയത്. സ്‌ട്രൈക് റേറ്റ് വെറും 74.44 ആയിരുന്നു. മികച്ച സ്‌ട്രൈക് റേറ്റോടെ ബാറ്റ് ചെയ്യുന്ന ഒട്ടേറെ താരങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് തിലക് വർമയ്ക്കു തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നത്.