പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

അഭിറാം മനോഹർ
ഞായര്‍, 15 ജൂണ്‍ 2025 (18:51 IST)
ജൂണ്‍ 20ന് ഇംഗ്ലണ്ടിനെതിരെ തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ വിരമിച്ച സാഹചര്യത്തില്‍ പരിചയസമ്പത്ത് കുറഞ്ഞ നിരയുമായാണ് ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നിരയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാകും ഇംഗ്ലണ്ട് എന്നുറപ്പാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പരമ്പരയില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്ന്‍.
 
കാര്യങ്ങള്‍ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച പോലെ അനായാസമാകില്ല. ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളില്‍ പലരുമില്ല, അനുഭവസമ്പത്തുള്ള താരങ്ങളും കുറവാണെങ്കിലും ഇംഗ്ലണ്ടിന് എളുപ്പത്തില്‍ വിജയിക്കാനാവില്ല. ശക്തമായ പോരാട്ടം തന്നെ ഇന്ത്യ നടത്തും. ഓരോ മത്സരത്തിനും ഫലമുണ്ടാകും. ടെസ്റ്റ് പരമ്പര 3-2ന് ഇംഗ്ലണ്ടിന്റെ പക്ഷത്തേക്ക് പോകും. എങ്കിലും എല്ലാ മത്സരങ്ങളും ആവേശകരമായിരിക്കും ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ തന്നെ കൈയ്യോടെ പിടികൂടി, ചഹൽ ചതിച്ചെന്ന് ധനശ്രീ വർമയുടെ വെളിപ്പെടുത്തൽ

ഗില്ലിനെ കൊണ്ടുവന്നിട്ട് എന്തുണ്ടായി?, സഞ്ജുവിനെ ഓപ്പണിങ്ങിൽ തിരിച്ചെത്തിക്കണമെന്ന് ശശി തരൂർ

എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

അടുത്ത ലേഖനം
Show comments