Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് റെയ്‌ന; സ്വന്തമാക്കിയത് ടി-20യിലെ നാലാം സെഞ്ചുറി

Webdunia
ചൊവ്വ, 23 ജനുവരി 2018 (10:57 IST)
ടി-20 ക്രിക്കറ്റില്‍ മറ്റൊരു തകര്‍പ്പന്‍ സെഞ്ചുറിയുമായി സുരേഷ് റെയ്ന. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി കളത്തിലിറങ്ങിയ റെയ്ന, 49 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. മത്സരത്തില്‍ 59 പന്തില്‍ നിന്നായി 13 ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ പുറത്താകാതെ 126 റണ്‍സായിരുന്നു റെയ്ന സ്വന്തമാക്കിയത്.   
 
റെയ്നയുടെ സെഞ്ചുറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉത്തര്‍ പ്രദേശ് പശ്ചിമ ബംഗാളിനുമുന്നില്‍ വെച്ചത്. ടി- 20 ക്രിക്കറ്റിലെ തന്റെ നാലാം സെഞ്ചുറിയായിരുന്നു കൊല്‍ക്കത്തയില്‍ റെയ്‌ന നേടിയത്. 80 റണ്‍സെടുത്ത അക്ഷദീപ് നാഥ് യു പി നായകന്‍ റെയ്‌നയ്ക്ക് ഉറച്ച പിന്തുണ നല്‍കി. 43 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതമാണ് അക്ഷദീപ് 80 റണ്‍സ് നേടിയത്. 
 
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 163 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഇരുവരുടെയും പ്രകടനത്തോടെ ഉത്തര്‍പ്രദേശ് 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന റെയ്‌ന, ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്നെ നിലനിര്‍ത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

അടുത്ത ലേഖനം
Show comments