Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൺ ഓർത്തഡോക്സ് ജീനിയസ്, ടെസ്റ്റ് ക്രിക്കറ്റിൻ്റെ നവയുഗ ബ്രാഡ്മാൻ, സ്റ്റീവ് സ്മിത്തിന് ഇന്ന് പിറന്നാൾ

ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഡെക്കേഡ് പുരസ്‌കാരവും താരം നേടിയിട്ടുണ്ട്.

steve smith, HBD Steve smith, Australian Cricketer, Test legend
ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളായ സ്റ്റീവ് സ്മിത്തിന് ഇന്ന്  37-ാം  പിറന്നാള്‍. 1989 ജൂണ്‍ 2-ന് സിഡ്‌നിയിലായിരുന്നു സ്മിത്തിന്റെ ജനനം. ലെഗ് സ്പിന്നറായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ സ്മിത്ത് നിലവില്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ്. ടെസ്റ്റ് ബുക്ക് ഷോട്ടുകളെ മറികടന്ന് സ്വന്തം രീതിയിലുള്ള ബാറ്റിംഗ് സ്റ്റാന്‍സ് അടക്കം രൂപപ്പെടുത്തിയാണ് സ്മിത്ത് ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍സുകള്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റിലെ വ്യത്യസ്തമായ ഷോട്ടുകള്‍ക്കും മനസാന്നിധ്യത്തിനും പേര് കേട്ട സ്മിത്ത് 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 56.06 ശരാശരിയില്‍ 10,763 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. 37 ടെസ്റ്റ് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
 
 നിലവില്‍ സജീവ ക്രിക്കറ്റിലുള്ള താരങ്ങളില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് മുന്നിലെങ്കിലും സ്ഥിരതയും ശരാശരിയും കണക്കിലെടുക്കുമ്പോള്‍ സ്മിത്ത് തന്നെയാണ് മുന്നിലുള്ളത്. സ്ലിപ്പില്‍ 215 ക്യാച്ചുകളും സ്മിത്തിന്റെ പേരിലുണ്ട്. 2018ല്‍ കരിയറിലെ കറുത്ത അദ്ധ്യായമായ പന്ത് ചുരുണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ടെങ്കിലും 2019ലെ ആഷസ് സീരീസില്‍ 774 റണ്‍സുകളുമായി സ്മിത്ത് തിരിച്ചുവന്നിരുന്നു. 2 ഏകദിന ലോകകപ്പുകള്‍, ഒരു ടി20 ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി ട്രോഫികളും സ്മിത്ത് ഓസീസിനായി നേടിയിട്ടുണ്ട്. ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഡെക്കേഡ് പുരസ്‌കാരവും താരം നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2026 Team of the Tournament: കോലിക്കൊപ്പം സൂര്യവൻശി ഓപ്പണർ; ടീം ഓഫ് ദ് ടൂർണമെന്റിനെ നയിക്കാൻ രജത് പട്ടിദാർ