ഇതിപ്പൊ ഒരു മാസമല്ലേ ആയുള്ളൂ, താന്‍ ആറര വര്‍ഷമായി ലോക്ക് ഡൗണിലാണെന്ന് ശ്രീശാന്ത്

റീഷ ചെമ്രോട്ട്
വ്യാഴം, 7 മെയ് 2020 (16:58 IST)
കൊറോണ ഭീതിമൂലം രാജ്യത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ വിരസതയിലും ആശങ്കയിലുമാണ് എല്ലാവരും. എന്നാല്‍ കഴിഞ്ഞ ആറരവര്‍ഷമായി താന്‍ ലോക്ക് ഡൗണിലാണെന്ന് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ ശ്രീശാന്ത്.
 
2013ലാണ് ഐപിഎല്‍ ഒത്തുകളിവിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐയുടെ വിലക്ക് വീഴുന്നത്. എന്നാല്‍ ബിസിസിഐയുടെ ഓംബുഡ്‌സ്മാന്‍ വിലക്കിന്റെ കാലാവധി ഏഴുവര്‍ഷമായി കുറച്ചതോടുകൂടി സെപ്റ്റംബര്‍ മുതല്‍ കളിക്കാനായി തയ്യാറെടുക്കുകയാണ് താരം. 
 
കായിക ക്ഷമത നിലനിര്‍ത്താന്‍ താന്‍ വളരെ കഷ്ടപ്പെടുന്നുണ്ടെന്നും വിലക്കേര്‍പ്പെടുത്തിയ സമയത്ത് തന്റെ പ്രായം 30 ആയിരുന്നുവെന്നും തിരിച്ചുവരുമ്പോള്‍ അതേ പ്രായത്തിന്റെ ഊര്‍ജസ്വലതയോടെ കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

Virat Kohli: ഓറഞ്ച് ക്യാപ്പ് ഓടിയെത്തി കോലിയുടെ തലയിലേക്ക്; ഇംപാക്ട് സബ് ആയി ആദ്യ കളി !

RCB vs LSG: അനായാസം ആർസിബി; പോയിന്റ് ടേബിളിൽ ഒന്നാമത്

Rishabh Pant: വേദന സഹിക്കാൻ വയ്യ, ബാറ്റിങ് നിർത്തി കൂടാരം കയറി പന്ത്

നിര്‍ബന്ധിച്ച് എടുപ്പിച്ചു, ഷെയ്ന്‍ വോണിന്റെ മരണത്തിന് പിന്നില്‍ കൊവിഡ് വാക്‌സിനെന്ന് സംശയം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

അടുത്ത ലേഖനം
Show comments