Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shreyas Iyer: 'ആശ്വാസ ജയം'; തുടർച്ചയായ തോൽവികൾക്കു ശേഷം ശ്രേയസിന് ജീവവായു

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി

India vs Zimbabwe, Shreyas Iyer, Shreyas Iyer First Win after captaincy, ഇന്ത്യ, ശ്രേയസ് അയ്യർ, ഇന്ത്യ സിംബാബ്വെ
Shreyas Iyer

Shreyas Iyer: നായകസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ ജയം സ്വന്തമാക്കി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 40 പന്തുകൾ ശേഷിക്കെ വിജയംകണ്ടു. ഓപ്പണർ വൈഭവ് സൂര്യവൻശി 19 പന്തിൽ നാല് ഫോറും നാല് സിക്‌സും സഹിതം 50 റൺസ് നേടി. ഇഷാൻ കിഷൻ (24 പന്തിൽ 35), നായകൻ ശ്രേയസ് അയ്യർ (24 പന്തിൽ പുറത്താകാതെ 28) എന്നിവരും തിളങ്ങി. 
 
ഇന്ത്യൻ പേസർ മായങ്ക് യാദവ് ആണ് കളിയിലെ താരം. നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രിൻസ് യാദവിനും രണ്ട് വിക്കറ്റ്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി. 
 
അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ശ്രേയസ് നായകസ്ഥാനം ഏറ്റെടുത്തത്. അതിനുശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും നയിച്ചു. ഈ രണ്ട് പരമ്പരകളിലും ഒരു മത്സരം പോലും ജയിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Zimbabwe 1st T20I: സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ടി20, ടോസ് ഇന്ത്യക്ക്