Webdunia - Bharat's app for daily news and videos

Install App

Shoaib Malik Marries Sana Javed: സാനിയ മിര്‍സയുമായി പിരിഞ്ഞു; ഷോയ്ബ് മാലിക്ക് വീണ്ടും വിവാഹിതനായി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ മാലിക്ക് സന ജാവേദുമായി അടുപ്പത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു

രേണുക വേണു
ശനി, 20 ജനുവരി 2024 (12:56 IST)
Shoaib Malik, Sana Javed, Sania Mirza

Shoaib Malik Marries Sana Javed: പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വേര്‍പിരിഞ്ഞു. പാക്കിസ്ഥാന്‍ സിനിമാ താരം സന ജാവേദുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷോയ്ബ് മാലിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സാനിയയും മാലിക്കും വേര്‍പിരിഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയിലാണ് സനയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ മാലിക്ക് പങ്കുവെച്ചത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ മാലിക്ക് സന ജാവേദുമായി അടുപ്പത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സനയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മാലിക്ക് പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. ഷൂട്ടിങ് സെറ്റില്‍ വെച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോടും മേക്കപ്പ് ആര്‍ട്ടിസ്റ്റിനോടും മോശമായി പെരുമാറിയതിനു വിവാദങ്ങളില്‍ ഇടംപിടിച്ച സനയെ പിന്തുണച്ച് മാലിക്ക് രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. 
<

- Alhamdullilah

"And We created you in pairs" وَخَلَقْنَاكُمْ أَزْوَاجًا pic.twitter.com/nPzKYYvTcV

— Shoaib Malik (@realshoaibmalik) January 20, 2024 >2010 ല്‍ ഹൈദരബാദില്‍ വെച്ചായിരുന്നു മാലിക്കിന്റേയും സാനിയയുടേയും വിവാഹം. 2018 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. റെക്കോര്‍ഡുകള്‍ പ്രകാരം മാലിക്കിന്റെ മൂന്നാം വിവാഹമാണ് ഇപ്പോഴത്തേത്. സാനിയയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം കഴിച്ചതായി രേഖകളുണ്ട്. എന്നാല്‍ സാനിയയുമായുള്ള വിവാഹ സമയത്ത് മാലിക്ക് ഇക്കാര്യം നിഷേധിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments