Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Lionel Messi: ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണല്‍ മെസിക്ക്; മറികടന്നത് ഹാളണ്ടിനെ

ഇത്തവണത്തെ ബലന്‍ ദി ഓര്‍ പുരസ്‌കാരവും മെസി തന്നെയാണ് നേടിയത്

Messi, Lionel Messi, Argentina, FIFA The Best, Football News, Webdunia Malayalam

രേണുക വേണു

, ചൊവ്വ, 16 ജനുവരി 2024 (09:30 IST)
Lionel Messi

Lionel Messi: അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിക്ക് 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്, പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെയാണ് മെസി മറികടന്നത്. ബാഴ്‌സലോണയുടെ സൂപ്പര്‍താരം അയ്റ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം. പെപ് ഗാര്‍ഡിയോള മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം നേടി. 
 
ഇത്തവണത്തെ ബലന്‍ ദി ഓര്‍ പുരസ്‌കാരവും മെസി തന്നെയാണ് നേടിയത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലഘട്ടത്തെ പ്രകടനത്തിന്റെ മികവിലാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനു മെസിയെ പരിഗണിച്ചത്. പി.എസ്.ജി, ഇന്റര്‍ മിയാമി ക്ലബുകളിലെ പ്രകടനവും 2026 ഫിഫ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില്‍ അര്‍ജന്റീനയെ മുന്നില്‍ നിന്നു നയിച്ചതുമാണ് മെസിക്ക് പുരസ്‌കാരം ലഭിക്കാന്‍ കാരണമായത്. 
 
ലണ്ടനിലാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരദാന ചടങ്ങ് നടന്നത്. ലയണല്‍ മെസി പരിപാടിയില്‍ പങ്കെടുത്തില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shivam Dube:ചെന്നൈ ലേലത്തിലെടുത്തപ്പോൾ പലരും നെറ്റി ചുളിച്ചു, ആർക്കും വേണ്ടാതിരുന്ന ശിവം ദുബെ ഇപ്പോൾ ഇന്ത്യയുടെ സ്പിൻ ബാഷർ