Sanju Samson: ഇപ്പോഴാണ് ടീം സെറ്റായത്; വിജയ ഫോർമുല തുടരാൻ ഇന്ത്യ

സഞ്ജു സാംസൺ എത്തിയതോടെ ഓപ്പണിങ് ജോഡി പ്രതീക്ഷയ്‌ക്കൊത്തു ഉയർന്നിട്ടുണ്ട്

രേണുക വേണു
വെള്ളി, 27 ഫെബ്രുവരി 2026 (09:15 IST)
Sanju Samson

Sanju Samson: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്വെയ്‌ക്കെതിരെ കൂറ്റൻ ജയം നേടിയ ഇന്ത്യ സെമി പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ്. അടുത്ത കളിയിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യയും സെമിയിലെത്തും. സിംബാബ്വെയ്‌ക്കെതിരായ പ്ലേയിങ് ഇലവൻ തന്നെയായിരിക്കും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ തുടരുക. 
 
സഞ്ജു സാംസൺ എത്തിയതോടെ ഓപ്പണിങ് ജോഡി പ്രതീക്ഷയ്‌ക്കൊത്തു ഉയർന്നിട്ടുണ്ട്. ടോപ് ഓർഡറിൽ മൂന്ന് പേർ ഇടംകൈയൻമാരായിരുന്നത് ഇന്ത്യക്കു വലിയ തലവേദനയായിരുന്നു. ആദ്യ മൂന്ന് വിക്കറ്റുകളും ഇടംകൈയൻമാരായതിനാൽ എതിരാളികൾ ഓഫ് സ്പിൻ കെണിയിൽ വീഴ്ത്തി ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. സഞ്ജു എത്തിയതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. 
 
അഭിഷേകിനൊപ്പം സഞ്ജു ഓപ്പണറായി തുടരും. ഇഷാൻ കിഷൻ മൂന്നാമതും സൂര്യകുമാർ യാദവ് നാലാമതും ഇറങ്ങും. അഞ്ചാം നമ്പറിൽ തിലക് വർമ. അങ്ങനെ വരുമ്പോൾ ലെഫ്റ്റ്-റൈറ്റ് കോംബിനേഷനിൽ കളിക്കാൻ ഇന്ത്യക്കു സാധിക്കും. അഭിഷേക് ശർമയും തിലക് വർമയും ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യക്കു ആശ്വാസമാണ്. വെസ്റ്റ് ഇൻഡീസിനെതിരെ വരുൺ ചക്രവർത്തിയെ മാറ്റി കുൽദീപ് യാദവിനെ ഇറക്കാനുള്ള നേരിയ സാധ്യതയുണ്ട്. വേറെ മാറ്റങ്ങളൊന്നും ടീമിൽ ഉണ്ടാകില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Zimbabwe 1st T20I: സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ടി20, ടോസ് ഇന്ത്യക്ക്

എതിരാളികൾ സിംബാബ്‌വെ, വിജയവഴിയിൽ തിരിച്ചെത്തുമോ ഇന്ത്യ, ശ്രേയസിന് നിർണായകം

FIFA World Cup 2026 Best 11: റൊണാൾഡോ ഔട്ട്, മെസി തന്നെ താരം

ലയണൽ മെസി ഉടൻ വിരമിക്കില്ല; അടുത്ത കോപ്പ ലക്ഷ്യം

ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍

അടുത്ത ലേഖനം
Show comments