Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: തുടർച്ചയായി മൂന്ന് ഇന്നിങ്‌സുകളിൽ നിരാശ; വൈഭവിനായി വഴിമാറിക്കൊടുക്കേണ്ടി വരുമോ?

Sanju Samson: ലോകകപ്പിന് ശേഷമുള്ള അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ അദ്ദേഹത്തിന് അതേ മികവ് തുടരാനായിട്ടില്ല

Sanju Samson, Sanju Samson Recent Form, Sanju Samson Latest News, Sanju Samson T20 Form, Sanju Samson Performance, Sanju Samson Batting, സഞ്ജു സാംസൺ, വൈഭവ് സൂര്യവൻശി
Sanju Samson - T20 Innings

Sanju Samson: ട്വന്റി 20 ലോകകപ്പിലെ ഉഗ്രൻ ഫോമിനു പിന്നാലെ തുടർച്ചയായി നിരാശപ്പെടുത്തുന്ന സഞ്ജു സാംസൺ..! പ്രതിഭാധാരാളിത്തമുള്ള ഇന്ത്യൻ ടീമിൽ തുടർച്ചയായി നിറംമങ്ങുന്ന ബാറ്റർക്കു അധികം വൈകാതെ ബെഞ്ചിലിരിക്കേണ്ടി വരുമെന്നത് യാഥാർഥ്യമാണ്. മലയാളി താരം സഞ്ജുവിന്റെ (Sanju Samson) അവസ്ഥയും അതാകുമോ? 
 
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസ്, ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89 റൺസ്, ന്യൂസിലാൻഡിനെതിരായ ഫൈനലിൽ 89 റൺസ് എന്നിവ സഞ്ജുവിനെ ടൂർണമെന്റിലെ ഏറ്റവും മികച്ച താരമാക്കിയതിൽ നിർണായകമായ ഇന്നിങ്‌സുകളാണ്. എന്നാൽ ലോകകപ്പിന് ശേഷമുള്ള അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ അദ്ദേഹത്തിന് അതേ മികവ് തുടരാനായിട്ടില്ല. അയർലൻഡിനെതിരായ രണ്ട് ഇന്നിങ്‌സുകളിൽ 5, 0 എന്നിങ്ങനെയും, ഇംഗ്ലണ്ടിനെതിരായ (England vs India T20 Series) ആദ്യ ടി20യിൽ വെറും ഒരു റൺസുമാണ് നേടാനായത്.

 
മൂന്ന് ഇന്നിങ്‌സുകളിൽ നിന്നായി സഞ്ജുവിന്റെ സമ്പാദ്യം വെറും ആറ് റൺസാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ യുവതാരം വൈഭവ് സൂര്യവൻശിക്കായി (Vaibhav Sooryavanshi) സഞ്ജു വഴിമാറിക്കൊടുക്കേണ്ടിവരും.
 
അടുത്ത മത്സരങ്ങളിൽ വലിയ ഇന്നിങ്‌സ് കളിച്ച് വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുക എന്നതാണ് സഞ്ജുവിന്റെ മുന്നിലുള്ള കടമ്പ. ലോകകപ്പിൽ സമ്മർദഘട്ടങ്ങളിൽ നടത്തിയ പ്രകടനം കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ടീം മാനേജ്‌മെന്റും ആരാധകരും അദ്ദേഹത്തിൽ ഇപ്പോഴും വലിയ പ്രതീക്ഷ പുലർത്തുന്നു. നിലവിലെ ചെറിയ തിരിച്ചടികൾക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവ് നടത്താൻ സഞ്ജുവിന് കഴിവുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. 
 
അഞ്ച് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ ഉള്ളത്. രണ്ട് മത്സരങ്ങളിൽ കൂടി സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചേക്കും. അതിലും നിരാശപ്പെടുത്തിയാൽ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജുവിനു പകരം വൈഭവ് സൂര്യവൻശിക്കു പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചാലും അതിശയിക്കാനില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Belgium vs Senegal : എന്താപ്പൊ ഇവിടെയുണ്ടായെ... 3 മിനിറ്റിൽ കളിതിരിച്ച് ബെൽജിയം, എക്സ്ട്രാ ടൈമിൽ പെനാൽറ്റി, സെനഗലിനെ കീഴടക്കി പ്രീ ക്വാർട്ടറിൽ