Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഒരുകാലത്തും സഞ്ജു ഭാഗമല്ല, ശ്രേയസിന് പകരം പരിഗണനയിലുള്ളത് മറ്റ് രണ്ട് താരങ്ങൾ

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഒരുകാലത്തും സഞ്ജു ഭാഗമല്ല, ശ്രേയസിന് പകരം പരിഗണനയിലുള്ളത് മറ്റ് രണ്ട് താരങ്ങൾ
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (19:27 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തുപോയ വാര്‍ത്ത പല ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചിരുന്നു. പരിക്ക് മൂലം ഏറെക്കാലമായി ടീമില്‍ നിന്നും മാറി നിന്ന കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന് അവസരം നഷ്ടമായത്. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ ബാക്കപ്പായി പോലും പരിഗണിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.
 
എന്നാല്‍ ഏഷ്യാകപ്പിലെ മത്സരങ്ങള്‍ക്കിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കായതോടെ ലോകകപ്പ് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകുമെന്ന ചര്‍ച്ച വീണ്ടും സജീവമായി. മധ്യനിരയില്‍ മികച്ച റെക്കോര്‍ഡ് സഞ്ജുവിനുള്ളത് ഈ സാഹചര്യത്തില്‍ ഗുണമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസിനെ പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ശ്രേയസിന് പകരക്കാരന്‍ വേണ്ടി വന്നാല്‍ ഇഷാന്‍ കിഷനെയോ, തിലക് വര്‍മയേയോ ആകും ടീം ആദ്യം പരിഗണിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ഏകദിനത്തില്‍ ഇതുവരെയും കളിച്ചിട്ടില്ലെങ്കിലും മധ്യനിരയില്‍ ഒരു ഇടം കയ്യന്‍ താരത്തിന്റെ സാന്നിധ്യം ഗുണകരമാകും എന്നതാണ് തിലക് വര്‍മയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. അതേസമയം മധ്യനിര താരമല്ലെങ്കിലും മധ്യനിരയില്‍ കളിച്ച മത്സരത്തില്‍ ഇഷാന്‍ കിഷന് തിളങ്ങാനായത് താരത്തിന്റെ സാധ്യതകളെയും വര്‍ധിപ്പിക്കുന്നു. ഓപ്പണിംഗ് ബാക്കപ്പ് എന്ന നിലയില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമാണ് കിഷന്‍. ശ്രേയസ് അയ്യര്‍ക്ക് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകുമെന്ന സാഹചര്യത്തില്‍ മധ്യനിരയില്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍ പരിഗണിക്കാനും സാധ്യതയേറെയാണ്. ഫിനിഷര്‍ എന്ന നിലയില്‍ റിങ്കു സിംഗിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ലോകകപ്പ് പോലൊരു വേദിയില്‍ അന്താരാഷ്ട്ര മത്സരപരിചയം കുറവുള്ള താരത്തെ ഉള്‍പ്പെടുത്താനുള്ള സാധ്യത വിരളമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന് പണികൊടുക്കാൻ ശ്രീലങ്കയുമായി മത്സരം തോൽക്കാൻ ഇന്ത്യ ശ്രമിച്ചെന്ന ആരോപണങ്ങൾ തള്ളി ഷൊയേബ് അക്തർ