Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന് പണികൊടുക്കാൻ ശ്രീലങ്കയുമായി മത്സരം തോൽക്കാൻ ഇന്ത്യ ശ്രമിച്ചെന്ന ആരോപണങ്ങൾ തള്ളി ഷൊയേബ് അക്തർ

പാകിസ്ഥാന് പണികൊടുക്കാൻ ശ്രീലങ്കയുമായി മത്സരം തോൽക്കാൻ ഇന്ത്യ ശ്രമിച്ചെന്ന ആരോപണങ്ങൾ തള്ളി ഷൊയേബ് അക്തർ
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (17:44 IST)
ഏഷ്യാകപ്പിനിടെ ശ്രീലങ്ക ഇന്ത്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഒത്തുകളി നടന്നെന്ന ഒരു വിഭാഗം ആരാധകരുടെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാക് മുന്‍ താരം ഷൊയേബ് അക്തര്‍. ആളുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നും ഷൊയേബ് അക്തര്‍ തന്റെ യൂട്യൂബ് വീഡിയോയില്‍ കുറ്റപ്പെടുത്തി.
 
ദുനിത് വെല്ലാലഗെയുടെയും ചരിത് അസലങ്കയുടെയും സ്പിന്‍ ബൗളിംഗിന് മുന്നിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. അല്ലതെ ഒത്തുകളിച്ചിട്ടല്ല. അഞ്ച് വിക്കറ്റെടുത്ത 20 കാരന്‍ പയ്യന്റെ ബൗളിംഗും ബാറ്റിംഗുമെല്ലാം നിങ്ങള്‍ കണ്ടതല്ലെ, മത്സരശേഷം ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമെല്ലാം എനിക്ക് ഫോണ്‍കോളുകള്‍ വന്നിരുന്നു. പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം കളി തോല്‍ക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്. എന്നാല്‍ ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കഴിയുന്ന ഇന്ത്യ എന്തിന് അതിന് ശ്രമിക്കണം. അക്തര്‍ ചോദിക്കുന്നു. ഇന്ത്യ ഫൈനലിലെത്താനായാണ് കളിച്ചത്. അവര്‍ എന്തിനാണ് തോറ്റ് കൊടുക്കേണ്ടത്. കടുത്ത പോരാട്ടം നടത്തിയാണ് ഇന്ത്യ വിജയിച്ചത്. കുല്‍ദീപ് യാദവിന്റെയും ജസ്പ്രീത് ബുമ്രയുടെയുമെല്ലാം ബൗളിംഗ് നോക്കു. മികച്ച പ്രകടനമാണ് അവര്‍ നടത്തിയത്. ലങ്ക പുറത്തെടുത്ത പോരാട്ടവീര്യമാണ് തങ്ങള്‍ പാകിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുമായുള്ള തോല്‍വി പാകിസ്ഥാന്റെ ബാലന്‍സ് കളഞ്ഞു, ശ്രീലങ്കക്കെതിരെ ടീമില്‍ അഞ്ച് മാറ്റങ്ങള്‍