Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? പൊതുവേദിയിൽ കൈ കൊടുക്കാതെ താരങ്ങൾ (വീഡിയോ)

Sreesanth, Sanju Samson, Sreesanth vs Sanju Samson, Issue Between Sanju and Sreesanth
Sreesanth and Sanju Samson

ഇന്ത്യയുടെ മുൻ താരം എസ്.ശ്രീശാന്തും ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ താരം സഞ്ജു സാംസണും പിണക്കത്തിലെന്ന് സൂചന നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ചർച്ചയാകുന്നു. പൊതുവേദിയിൽ വെച്ച് ഇരുവരും ഹസ്തദാനം ചെയ്യാൻ തയ്യാറാകാത്തതാണ് ഗോസിപ്പുകൾക്ക് കാരണം. 
 
സംഭവം 
 
കേരള ക്രിക്കറ്റ് ലീഗിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ഇരു താരങ്ങളും തമ്മിലുള്ള പിണക്കം പരസ്യമായത്. സഞ്ജു വേദിയിൽ നിൽക്കുമ്പോൾ ശ്രീശാന്ത് വേദിയിലേക്ക് കയറിവരുന്നത് കാണാം. എന്നാൽ സഞ്ജു ഒഴികെ വേദിയിലുള്ള ബാക്കി എല്ലാവർക്കും ശ്രീശാന്ത് കൈ കൊടുക്കുന്നുണ്ട്. സഞ്ജുവിനോട് മിണ്ടുകയോ കൈ കൊടുക്കുകയോ ചെയ്യുന്നില്ല. 
 
കൈ പിന്നിൽ കെട്ടി സഞ്ജു 
 
ശ്രീശാന്ത് കയറിവരുമ്പോൾ സഞ്ജുവും അവഗണിക്കുകയാണ്. കൈ പിന്നിൽ കെട്ടിയാണ് ശ്രീശാന്ത് നിൽക്കുന്നത്. ഇരുവരും പരസ്പരം മിണ്ടുന്നുമില്ല. 
 
വീഡിയോ കാണാം
പിണക്കത്തിനു കാരണം? 
 
ശ്രീശാന്തും സഞ്ജുവും തമ്മിൽ സൗന്ദര്യ പിണക്കമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിൽ ഇരു താരങ്ങളും സജീവമാണ്. അതിനാൽ ഇപ്പോൾ നടക്കുന്ന ചർച്ചയും ഇരുവരുടെയും ശ്രദ്ധയിൽപ്പെടുമെന്ന് ഉറപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാബുഷെയ്ന് ഇത് അവസാന അവസരം, ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി