Webdunia - Bharat's app for daily news and videos

Install App

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം റുതുരാജിന്റെ പ്രണയിനിയാണോ ഈ നടി?

Webdunia
ഞായര്‍, 16 മെയ് 2021 (20:14 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് റുതുരാജ് ഗെയ്ക്വാദ്. ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. എതിരാളികളെ ബാറ്റുകൊണ്ട് അടിച്ചോടിക്കുന്ന റുതുരാജ് ഇപ്പോള്‍ ശരിക്കും ഒരു ട്രാപ്പിലായിരിക്കുകയാണ്. മറാഠി നടി സയാലി സഞ്ജീവുമായി റുതുരാജ് പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇന്‍സ്റ്റഗ്രാമില്‍ സയാലിയുടെ പോസ്റ്റുകളിലും ചിത്രങ്ങളിലും റുതുരാജ് ലൈക്കടിക്കുകയും കമന്റ് ചെയ്യുകയും ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. സയാലിയുടെ പോസ്റ്റില്‍ റുതുരാജും കമന്റുകള്‍ രേഖപ്പെടുത്താറുണ്ട്. ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലാണെന്നും കടുത്ത പ്രണയത്തിലാണെന്നും പരക്കെ പ്രചാരണം നടക്കുന്നുണ്ട്. ഇതിനിടയിലാണ് റുതുരാജ് തന്നെ വിശദീകരണവുമായി എത്തിയത്. 
 
തന്നെയും സയാലിയെയും ചേര്‍ത്തുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ റുതുരാജ് വിശദീകരിച്ചത് ഇങ്ങനെ; 'ബൗളര്‍മാര്‍ക്ക് മാത്രമേ എന്റെ വിക്കറ്റ് എടുക്കാനാകൂ, മറ്റാര്‍ക്കും കഴിയില്ല. ഇത് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലായിക്കോളും,' ഇന്‍സ്റ്റ സ്റ്റോറിയിലാണ് റുതുരാജ് ഇക്കാര്യം പറഞ്ഞത്. 
 
സയാലി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ വളരെ നന്നായിട്ടുണ്ടെന്ന് റുതുരാജ് കമന്റ് ചെയ്തിരുന്നു. പിന്നാലെ സയാലി റുതുരാജിന് ഹാര്‍ട്ട് ഇമോജിയും നല്‍കി. സ്ഥിരമായി സയാലിയുടെ ചിത്രങ്ങള്‍ക്ക് താഴെ റുതുരാജ് കമന്റ് ചെയ്യുന്നുണ്ട്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. 

 
ഈ ഐപിഎല്‍ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ധ സെഞ്ചുറികളോടെ 196 റണ്‍സാണ് റിതുരാജ് നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments