Publish Date: Tue, 05 Apr 2022 (08:23 IST)
Updated Date: Tue, 05 Apr 2022 (08:26 IST)
ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍. നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷമാണ് റോസ് ടെയ്‌ലര്‍ പാഡഴിച്ചത്. അവസാന ഏകദിനത്തില്‍ 14 റണ്‍സ് നേടി ടെയ്‌ലര്‍ പുറത്തായി.
അവസാന മത്സരത്തിനു തൊട്ടുമുന്‍പ് ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ടെയ്‌ലര്‍ പൊട്ടിക്കരഞ്ഞു. കിവീസ് താരങ്ങള്‍ എല്ലാവരും ഗ്രൗണ്ടില്‍ നിരന്നുനിന്ന് ദേശീയഗാനം ആലപിക്കുകയായിരുന്നു. ടെയ്‌ലറിന്റെ മൂന്ന് മക്കളും ഈ സമയത്ത് മൈതാനത്ത് ഉണ്ടായിരുന്നു. ദേശീയഗാനം തുടങ്ങി ഏതാനും സെക്കന്‍ഡുകള്‍ കഴിഞ്ഞതോടെ ടെയ്‌ലറിന്റെ കണ്ണ് നിറയാന്‍ തുടങ്ങി.
വൈകാരിക നിമിഷങ്ങള്‍ക്കാണ് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യംവഹിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.