Publish Date: Sat, 01 Sep 2018 (14:08 IST)
Updated Date: Sat, 01 Sep 2018 (14:15 IST)
സെപ്തംബർ 15ന് ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ രോഹിറ്റ് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ബി സി സി ഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ശിഖർ ധവാനാണ് ടീമിൽ വൈസ് ക്യാപ്റ്റന്റെ ചുമതല. കെ എൽ രാഹുൽ, അമ്പാട്ടി റായിടു, മനീഷ് പാണ്ഡെ, എം എസ് ധോണി, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, ഹാർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, അക്സർ പട്ടേൽ. ഭുവനേശ്വർ കുമാർ ജസ്പ്രിത് ബുംറ, ഷർദുൽ താക്കർ, ഖലീൽ അഹമ്മദ്, യുവേന്ദ്ര ചഹൽ എന്നിവരാണ് ടീമിൽ ഇടംകണ്ടെത്തിയ മറ്റു താരങ്ങൾ.