Webdunia - Bharat's app for daily news and videos

Install App

പന്തിനോട് ഇത്ര വെറുപ്പ് എന്തിനാണ് ? വിമർശനങ്ങൾ അതിരുവിടുന്നു...

Webdunia
ബുധന്‍, 8 ഏപ്രില്‍ 2020 (13:23 IST)
മുംബൈ: ഇന്ത്യൻ ടീമിൽനിന്നും ധോണി പുറത്തായതോടെ ധോണിയ്ക്ക് പകരക്കാരനായി വിശേഷിപ്പിക്കപ്പെട്ട താരമാണ് ഋഷഭ് പന്ത്. തുടക്ക സമയത്ത് ഇത് ഉറപ്പിക്കുന്ന പ്രകടനം പന്തിൽനിന്നും ഉണ്ടാവുകയും ചെയ്തു. എന്നാൾ കീപ്പർ എന്ന നിലയിൽ വരുത്തിയ ചില പിഴവുകളും ബാറ്റിങിൽ സ്ഥിരതയില്ലാത്ത പ്രകടനവും താരത്തിനെതിരെ ആളുകൾ തിരിയാൻ കാരണമായി. ധോണിയുമായി താരതമ്യം ചെയ്താണ് വിമർശനങ്ങളിൽ മിക്കതും. 
 
എന്നാൽ പന്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത് ഷർമ. പന്തിനെതിരെയുള്ള വിമർശനങ്ങൾ അതിരുകടക്കുന്നു എന്ന് രോഹിത് ശർമ പറയുന്നു. 'നിലവില്‍ ടീമിലുള്ള യുവതാരങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നത് പന്താണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മാധ്യമങ്ങള്‍ പന്തിനെ നിരന്തരം ആക്രമിക്കുന്നു എന്തിനാണിത് ? 
 
പന്തുമായി ഒരുപാട് സംസാരിയ്ക്കാറുണ്ട്. അവനെതിരേയുള്ള വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നു. എന്തെങ്കിലും എഴുതിപ്പിടിപ്പിക്കരുത്. അത് പന്തിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കാം. വിമര്‍ശിക്കുന്നതിന് മുൻപ് മാധ്യമങ്ങള്‍ ഇക്കാര്യം ചിന്തിക്കണം. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. ഇപ്പോള്‍ തോല്‍വിയേക്കാള്‍ കൂടുതല്‍ ജയമാണ് ഇന്ത്യ നേടുന്നത്' രോഹിത് ശർമ പറഞ്ഞു. യുവ്‌രാജ് സിങുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണ് രോഹിത് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments