Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്വർണവില വീണ്ടും റെക്കോർഡ് മറികടന്നു, പവന് വില 32,800 രൂപ

സ്വർണവില വീണ്ടും റെക്കോർഡ് മറികടന്നു, പവന് വില 32,800 രൂപ
, ബുധന്‍, 8 ഏപ്രില്‍ 2020 (11:35 IST)
കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ വിപണി വലയുമ്പോഴും റെക്കോർഡ് ഭേതിച്ച് സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധനവ്. പവന് 800 രൂപ വര്‍ധിച്ച്‌ വില 32,800 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച്‌ 4,100 രൂപയായി. ലോക്‌ഡൗണിനെ തുടർന്ന് ജുവലറികൾ ഉൾപ്പടെ അടഞ്ഞു കിടക്കുമ്പോഴാണ് സ്വർണ വിലയിൽ റെക്കോർഡ് വർധനവ് ഉണ്ടായിരിക്കുന്നത്.
 
കഴിഞ്ഞ നാലുമാസമായി സ്വർണ വിലയിൽ വലിയ വർധനവ് ആണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ജനുവരിയോടുകൂടിയാണ് സ്വർണവില പവന് മുപ്പതിനായിരം കടക്കുന്നത്. ഫെബ്രുവരിൽ 32,000 എന്ന റെക്കോർഡ് വിലയിലെത്തി. ഇതിനിടയിൽ ചെറിയ തോതിൽ ഏറ്റക്കുറച്ചിലുകൾ  ഉണ്ടായി എങ്കിലും വീണ്ടും വിലയിൽ വർധനവ് ഉണ്ടാവുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകാരോഗ്യ സംഘടനയ്‌ക്ക് ചൈനയോട് താൽ‌പര്യം, ഫണ്ട് നൽകില്ലെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്