Publish Date: Fri, 14 Oct 2022 (13:43 IST)
Updated Date: Fri, 14 Oct 2022 (13:45 IST)
വരുന്ന പതിനാറാം തീയതി ലോകകപ്പിന് അരങ്ങുയരുമ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം വലിയ ആവേശത്തിലാണ്. ലോകകപ്പ് ആവേശങ്ങളിലേക്ക് ലോകം നീങ്ങുമ്പോൾ ഈ വർഷത്തെ ലോകകപ്പിൽ ടീം ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന താരങ്ങളാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവും പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്വാനും. ഇപ്പോഴിതാ ഇവരിൽ ആരാണ് മികച്ചതാരമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ പാക് ബാറ്ററായ സൽമാൻ ബട്ട്.
ഇത്തവണ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ഒരുവശത്ത് ടി20യിലെ ഒന്നാം നമ്പർ ബാറ്റർ സ്ഥാനത്തിനായി സൂര്യകുമാറും റിസ്വാനും തമ്മിലുള്ള പോരാട്ടവും നടക്കുന്നുണ്ട്. രണ്ട് താരങ്ങളും നന്നായി റൺസ് നേടുന്നവരാണ്. രണ്ട് പേരും രണ്ട് ശൈലിയിൽ കളിക്കുന്നവരായതിനാൽ താരതമ്യത്തിൽ കാര്യമില്ല. എന്നാൽ റിസ്വാൻ കൂടുതൽ ഉത്തരവാദിത്തം കാട്ടുന്നു.
തനിക്ക് ശേഷം വലിയ താരങ്ങൾ വരാനില്ലെന്ന് റിസ്വാന് അറിയാം. എന്നാൽ സൂര്യയ്ക്ക് മുൻപും പിൻപും ഇന്ത്യൻ ടീമിൽ മികച്ച ബാറ്റർമാറുണ്ട്. ടീമിന് ആവിശ്യമുള്ളപ്പോഴെല്ലാം റിസ്വാന്‍ ടോപ് ക്ലാസ് പ്രകടനം നടത്താറുണ്ട്. സൂര്യകുമാര്‍ മനോഹര ഇന്നിങ്‌സുകളിലൂടെ പെട്ടെന്ന് മത്സരഫലത്തെ മാറ്റുന്നവനാണ്. ഇന്ത്യൻ ടീമിൽ വേറെയും സൂപ്പർ താരങ്ങളുള്ളതിനാൽ സൂര്യയ്ക്ക് സമ്മർദ്ദം കുറവാണ്.സൽമാൻ ബട്ട് പറഞ്ഞു.