Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ഇന്ത്യ പഴയ ടീമല്ല, ദക്ഷിണാഫ്രിക്ക പരാജയം ചോദിച്ചുവാങ്ങി’ - ടീമിനെതിരെ വിമര്‍ശനം ശക്തമാകുന്നു

‘ഇന്ത്യ പഴയ ടീമല്ല, ദക്ഷിണാഫ്രിക്ക പരാജയം ചോദിച്ചുവാങ്ങി’ - ടീമിനെതിരെ വിമര്‍ശനം ശക്തമാകുന്നു

‘ഇന്ത്യ പഴയ ടീമല്ല, ദക്ഷിണാഫ്രിക്ക പരാജയം ചോദിച്ചുവാങ്ങി’ - ടീമിനെതിരെ വിമര്‍ശനം ശക്തമാകുന്നു
സെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക) , ചൊവ്വ, 6 ഫെബ്രുവരി 2018 (12:00 IST)
ഇന്ത്യയെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് അവരുടെ മുൻ പരിശീലകൻ റേ ജെന്നിംഗ്‌സ്.

ഇന്ത്യയുടെ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അതിശക്തമാണ്. പത്തു വർഷം മുമ്പ് അവര്‍ക്ക് മികച്ച പേസ്‌ ബോളര്‍മാര്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കഥ അങ്ങനെയല്ല. അണ്ടര്‍ 19 താരങ്ങള്‍ പോലും 140 കിലോമീറ്ററിനു മുകളില്‍ പന്തെറിയുന്നുണ്ട്. പിച്ച് ഒരുക്കിയതിലെ പാളിച്ചയാണ് ദക്ഷിണാഫ്രിക്കയുടെ പരാജയ കാരണമെന്നും ജെന്നിംഗ്‌സ് പറഞ്ഞു.

പേസിനെ അകമഴിഞ്ഞ് സഹായിക്കുന്ന പിച്ചാണ് ദക്ഷിണാഫ്രിക്ക ഒരുക്കിയത്. മികച്ച രീതിയില്‍ പന്ത് എറിയാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യക്കുണ്ട് എന്ന കാര്യം പിച്ച് ഒരുക്കിയപ്പോള്‍ മറന്നു. പേസും സ്‌പിന്നും കൈകാര്യം ചെയ്യുന്ന താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കുണ്ട്. പേസിനെ അമിതമായി തുണയ്ക്കുന്ന ഇത്തരം പിച്ചുകളിൽ സ്പിന്നർമാരും അപകടകാരികളാകും. ദക്ഷിണാഫ്രിക്കയുടെ പരാജയ കാരണം ഇതാണെന്നും ജെന്നിംഗ്‌സ് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര നഷ്ടമായിക്കഴിഞ്ഞ അവസ്ഥയാണുള്ളത്. മധ്യനിരയും തീരെ ദുർബലമായതും ഡിവില്ലിയേഴ്സ്, ഡുപ്ലെസി മുതലായ താരങ്ങളുടെ അഭാവവും ടീമിനെ ബാധിച്ചു. പരമ്പരയിലെ ഒരു മൽസരം ജയിക്കാനുള്ള സാധ്യത മാത്രമെ ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളൂവെന്നും ജെന്നിംഗ്‌സ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയക്ക് ഇന്ത്യയുടെ സ്പിന്നര്‍മാരെ നേരിടുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഇതാണ് സ്ഥിതിയെങ്കില്‍ ഇനി വരുന്ന ലോകകപ്പില്‍ ടീമിന്റെ പ്രകടനം മോശമായിരിക്കും. വിദേശ പേസര്‍മാരെ നേരിടാന്‍  ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ജെന്നിംഗ്‌സ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോല്‍‌വികള്‍ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി