Webdunia - Bharat's app for daily news and videos

Install App

രോഹിതിനെ സൈഡാക്കി കോഹ്ലി, പകരം വീട്ടി ഹിറ്റ്‌മാൻ!

അൽക്ക റോഷൻ
ബുധന്‍, 9 ഒക്‌ടോബര്‍ 2019 (14:23 IST)
വിശാഖപട്ടണത്ത് ഓപ്പണറായി അരങ്ങേറ്റം നടത്തി ആദ്യ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി അടിച്ച് തനിക്കുണ്ടായിരുന്ന പേരുദോഷമെല്ലാം മാ‍റ്റിയിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് കേമനാണ്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യമല്ലെന്ന് പലയാവർത്തി ക്രിക്കറ്റ് ലോകം രോഹിതിനു മേൽ ആരോപണമുന്നയിച്ചിരുന്നു. 
 
എന്തായാലും ഈ പേരുദോഷം ഹിറ്റ്മാന്‍ മാറ്റി. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തുടരെ രണ്ടു സെഞ്ചുറികളാണ് രോഹിത് കണ്ടെത്തിയത്. ഇതോടെ ദീര്‍ഘകാലം ഇന്ത്യയെ അലട്ടിയ ടെസ്റ്റ് ഓപ്പണര്‍ പദവിക്കും അറുതിയായി.
 
രോഹിത് ശര്‍മ്മയില്‍ പൂര്‍ണ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ് ഇപ്പോൾ. പരിശീലകന്‍ രവി ശാസ്ത്രിയുടെ ഇപ്പോഴത്തെ ഹീറോ രോഹിത് ആണ്. നൂറ് നാവാണ് ശാസ്ത്രിക്ക് ഹിറ്റ്മാനെ കുറിച്ച് പറയുമ്പോൾ. എന്നാൽ, ഇങ്ങനെയായിരുന്നില്ല കഴിഞ്ഞ കരീബിയൻ പര്യടനത്തിൽ രോഹിതിന്റെ അവസ്ഥ. 
 
കരീബിയന്‍ പര്യടനത്തില്‍ സൈഡ് ബെഞ്ചിലായിരുന്നു രോഹിത്തിന് സ്ഥാനം. അന്നു രോഹിത്തിനെ ഇറക്കാന്‍ വിരാട് കോലി കൂട്ടാക്കിയില്ല. രോഹിതിന്റെ പുറത്തിരുത്തി ടെസ്റ്റ് പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലിനെ കോഹ്ലി പരീക്ഷിച്ചു. ടീം തുടരെ പരാജയം രുചിച്ചു.  
 
രോഹിത്തിനെ പോലൊരു താരം സൈഡ് ബെഞ്ചിലിരിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നാണ് സംഭവത്തില്‍ രവി ശാസ്ത്രിയുടെ പക്ഷം. ഇക്കാര്യം നായകന്‍ വിരാട് കോലിയോടും താന്‍ പറഞ്ഞിട്ടുള്ളതായി ശാസ്ത്രി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 
 
വ്യാഴാഴ്ച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം പൂനെയില്‍ ആരംഭിക്കാനിരിക്കുമ്പോൾ പ്രതീക്ഷകളെല്ലാം രോഹിതിനു മേൽ ആണ്. വിശാഖപട്ടണത്തെ മികവ് ആവര്‍ത്തിക്കാന്‍ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments