ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിന്റെ തോൽവിയുടെ ഉത്തരവാദിത്വം നായകൻ വിരാട് കോഹ്ലിക്കാണെന്ന ആരോപണം ഉയരുന്നുണ്ട്. തോല്‍വിയുടെ ആഘാതം മാറുന്നതിനു മുമ്പാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടി. കളിക്കിടയിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റനെ ഐ.സി.സി താക്കീത് ചെയ്തു. കോലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തിയിട്ടുമുണ്ട്.
മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ഹെന്‍ഡ്രിക്‌സിന്റെ പന്തില്‍ റണ്ണിനായി ഓടുന്നതിനിടെ കോലി, ഹെന്‍ഡ്രിക്‌സിനെ മന:പൂര്‍വം തോളുകൊണ്ട് തട്ടുകയായിരുന്നു. ഐ.സി.സി പെരുമാറ്റച്ചട്ടമനുസരിച്ച് ലെവല്‍ ഒന്ന് കുറ്റമാണിത്. ഇത് മൂന്നാം തവണയാണ് താരത്തിനു ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്.
ഒരു രാജ്യാന്തര മത്സരത്തിനിടെ സഹതാരം, അമ്പയര്‍, സപ്പോര്‍ട്ട് പാനലിലെ അംഗം, മാച്ച് റഫറി തുടങ്ങി ആരുടെയെങ്കിലും ദേഹത്ത് അപകടകരമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വിലക്കുന്നതാണ് ഈ വകുപ്പ്. കോലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സന്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.