Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Rajasthan Royals: ബാംഗ്ലൂരിനെതിരായ നാണംകെട്ട തോല്‍വി, രാജസ്ഥാന്‍ കോഴ വാങ്ങിയോ എന്ന് ആരാധകര്‍; അന്വേഷണത്തിനു സാധ്യത

മറുപടി ബാറ്റിങ്ങില്‍ 10.3 ഓവറില്‍ 59 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ഔട്ടായി

Rajasthan Royals: ബാംഗ്ലൂരിനെതിരായ നാണംകെട്ട തോല്‍വി, രാജസ്ഥാന്‍ കോഴ വാങ്ങിയോ എന്ന് ആരാധകര്‍; അന്വേഷണത്തിനു സാധ്യത
, തിങ്കള്‍, 15 മെയ് 2023 (08:25 IST)
Rajasthan Royals: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തെ കുറിച്ച് ഐപിഎല്‍ കമ്മിറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് ആരാധകര്‍. നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിനോട് 112 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. 
 
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 10.3 ഓവറില്‍ 59 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ഔട്ടായി. 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്മയെര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഓപ്പണര്‍മാരായ യഷസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍ എന്നിവര്‍ പൂജ്യത്തിനു പുറത്തായി. നായകന്‍ സഞ്ജു സാംസണ്‍ വെറും നാല് റണ്‍സ് മാത്രമാണ് നേടിയത്. 
 
വിരാട് കോലിയുടെ ടീമായ ആര്‍സിബിക്ക് വേണ്ടി രാജസ്ഥാന്‍ റോയല്‍സ് മനപ്പൂര്‍വ്വം തോറ്റ് കൊടുത്തതാണോ എന്നാണ് നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്. കളിയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും തയ്യാറാകണമെന്നും ആവശ്യമുണ്ട്. നേരത്തെ ഒത്തുകളിയുടെ പേരില്‍ ബാന്‍ ചെയ്യപ്പെട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്കൊന്നും പറയാനില്ല'; നാണംകെട്ട തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണ്‍