Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കൻ താരത്തെ ധോണിയോടുപമിച്ച് മാർക്ക് ബൗച്ചർ

അഭിറാം മനോഹർ
വ്യാഴം, 13 ഫെബ്രുവരി 2020 (11:12 IST)
കൂർമ്മ ബുദ്ധിശേഷിയുള്ള നായകൻ എന്നാണ് ക്രിക്കറ്റ് ലോകത്ത് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിശേഷണം. ക്യാപ്‌റ്റൻസിയിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ള താരത്തിന്റെ പേരിൽ ഒരുപാട് പരമ്പര വിജയങ്ങളുണ്ട്. ഏകദിന-ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും കൈവശമുള്ള ഏക നായകനാണ് ധോണി. ഇപ്പോളിതാ ദക്ഷിണാഫ്രിക്കൻ ടി20 നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്‍റണ്‍ ഡികോക്കിന് ധോണിയുമായി സാമ്യമുള്ളതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ താരവുമായ മാർക്ക് ബൗച്ചർ.
 
ഡികോക്ക് മത്സരങ്ങൾ ആസ്വദിക്കുന്ന താരമാണെന്നും ധോണിയെ പോലെ തന്നെ മൈതാനത്ത് അയാൾ എറ്റവും മികച്ച നായകനുമാണെന്ന അഭിപ്രായമാണ് ബൗച്ചർക്കുള്ളത്. ഡികോക്ക് കളിക്കളത്തില്‍ കൂര്‍മ്മബുദ്ധിശാലിയാണ്. ഫീല്‍ഡിംഗ് സജീകരണങ്ങളടക്കമുള്ള കാര്യങ്ങളില്‍ വ്യത്യസ്തത പുലർത്തുകയും ചെയ്യുന്നു. ഇഎസ്‌പിഎന്‍ ക്രിക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ബൗച്ചർ പറഞ്ഞു.
 
 
ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നടന്ന ഏകദിനപരമ്പരയിൽ ദക്ഷിണാഫ്രിക്ക സമനില പിടിച്ചിരുന്നു. ഈ പരമ്പരയിൽ ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയുമടക്കം മികച്ച പ്രകടനമാണ് ഡികോക്ക് നടത്തിയത്. ഇംഗ്ലണ്ടിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയും ഡികോക്കിന്റെ നായകത്വത്തിന് കീഴിലാണ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments