Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റിൽ മായങ്കിനൊപ്പം ആര് ഓപ്പൺ ചെയ്യണം: നിർദേശവുമായി ഭാജി

അഭിറാം മനോഹർ
വ്യാഴം, 13 ഫെബ്രുവരി 2020 (10:52 IST)
ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണർമാർ ആരായിരിക്കണമെന്ന നിർദേശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. പരിക്കിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്കിന്റെ കൂടെ ആരായിരിക്കണം ബാറ്റ് ചെയ്യേണ്ടതെന്നതിനെ കുറിച്ചാണ് ഭാജി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.
 
ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ മായങ്കിനൊപ്പം മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം ശുഭ്മാന്‍ ഗില്‍ വരണമെന്നാണ് ഭാജിയുടെ അഭിപ്രായം. മറ്റൊരു അണ്ടര്‍ 19 താരമായ പൃഥ്വി ഷാ ടീമിലുണ്ടങ്കിലും നിലവിലെ ഫോമും സ്ഥിരതയും പരിഗണിക്കുമ്പോൾ മായങ്ക്- ഗില്‍ ജോടിയായിരിക്കും മികച്ചതെന്നാണ് താരം പറയുന്നത്.റിസർവ് ഓപ്പണർമാരായി മുൻപും ഗില്ലിനെ ചില പരമ്പരകളിൽ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും ഇതു വരെ പ്ലേയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ ഗില്ലിനെ പരിഗണിക്കണമെന്ന് ആവശ്യമാണ് ഹർഭജനുള്ളത്. ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന മായങ്കിന് ഏകദിനത്തിൽ അവസരം നൽകിയെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല എങ്കിൽ പോലും ടെസ്റ്റിൽ പ്രതിഭ തെളിയിച്ച താരമാണ് മായങ്കെന്നും ഇന്ത്യയിൽ മാത്രമല്ല വിദേശത്തും മികച്ച റെക്കോഡാണ് താരത്തിനുള്ളതെന്നും ഹർഭജൻ വിശദമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments