Publish Date: Wed, 09 Sep 2020 (19:33 IST)
Updated Date: Wed, 09 Sep 2020 (19:42 IST)
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമാണ് ചേതേശ്വർ പൂജാര. എന്നാൽ ക്രിക്കറ്റിന്റെ മറ്റ് ഫോർമാറ്റുകളിൽ പൂജാരയ്‌ക്ക് കാര്യമായ യാതൊരു അവസരങ്ങളും ലഭിക്കുന്നുമില്ല. ഐപിഎല്ലിലും താരത്തിന് ആവശ്യക്കാരുണ്ടായിരുന്നില്ല. ഇപ്പോളിതാ ഈ വിഷമം പരസ്യമായി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ് താരം
ആളുകളുടെ കാഴ്‌ച്ചപ്പാടിനെ ഐപിഎൽ ഏറെ സ്വാധീനിക്കുന്നുണ്ട്. ഒരു ടെസ്റ്റ് താരമെന്ന പദവി ചാർത്തികിട്ടിയതിനാൽ കൂടുതലൊന്നും ചെയ്യാൻ സാധിക്കില്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമെ എനിക്ക് തെളിയിക്കാന്‍ സാധിക്കൂ. ലിസ്റ്റ് എ ക്രിക്കറ്റിലും ആഭ്യന്തര ടി20 ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടും ഐപിഎല്ലിൽ പരിഗണിക്കപ്പെട്ടില്ല. എല്ലാ ഫോർമാറ്റിലും കളിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. സഹതാരങ്ങൾ ഐപിഎല്ലിൽ കളിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. എങ്കിലും ഐപിഎല്ലിൽ ആരും വാങ്ങാത്തതിനാൽ മറ്റ് താരങ്ങളോട് അസൂയയോ നിരാശയോ ഇല്ല. പൂജാര വ്യക്തമാക്കി.