Publish Date: Wed, 01 Jul 2020 (14:16 IST)
Updated Date: Wed, 01 Jul 2020 (14:21 IST)
തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ തകർന്നതിന്റെ കാരണം ധോണിയല്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് താരം പാർത്ഥീവ് പട്ടേൽ. കീപ്പറെന്ന നിലയിൽ ധോണി തിളങ്ങിയതുകൊണ്ടാണ് തന്റെ കരിയർ തകർന്നതെന്ന് പലരും പറയുന്നുണ്ട് അത് ശരിയല്ലെന്നും പാർത്ഥീവ് പറഞ്ഞു.
ധോണിക്ക് മുൻപ് തന്നെ ഞാൻ ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചിട്ടുണ്ട്.പ്രതീക്ഷകൾക്കനുസരിച്ച് ഞാൻ കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടപ്പെടില്ലായിരുന്നു.ധോണിക്ക് മുൻപേ ഞാൻ കളിച്ചിരുന്നു അതിന് ശേഷം ദിനേഷ് കാർത്തിക് ടീമിൽ വന്നു. അതിനും ശേഷമാണ് ധോണി ടീമിലെത്തിയത്. ഞാൻ നന്നായി ചെയ്‌തിരുന്നെങ്കിൽ എനിക്ക് പകരം ഇവരാരും തന്നെ പരില്ലായിരുന്നു പാർഥീവ് വ്യക്തമാക്കി.