Publish Date: Mon, 25 Oct 2021 (11:37 IST)
Updated Date: Mon, 25 Oct 2021 (11:43 IST)
ടി 20 ലോകകപ്പില്‍ കിരീട സാധ്യത കൂടുതല്‍ തങ്ങള്‍ക്ക് തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് പാക്കിസ്ഥാന്‍. ശക്തരായ ഇന്ത്യക്കെതിരെ എല്ലാ മേഖലകളിലും സമഗ്രമായ ആധിപത്യം പുലര്‍ത്തിയാണ് പാക്കിസ്ഥാന്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയത്.
യുഎഇ ഗ്രൗണ്ടുകളോട് പാക്കിസ്ഥാന് പൊതുവെ ഇഷ്ടം കൂടുതലാണ്. ഹോം ഗ്രൗണ്ട് പോലെയാണ് പാക്കിസ്ഥാന്‍ യുഎഇയെ കാണുന്നത്. യുഎഇയില്‍ തുടര്‍ച്ചയായി 12-ാം കളിയാണ് പാക്കിസ്ഥാന്‍ ജയിക്കുന്നത്. ഇതില്‍ ഏഴെണ്ണവും ദുബായിയിലായിരുന്നു. യുഎഇയില്‍ അവസാനമായി ഒരു ടി 20 മത്സരം പാക്കിസ്ഥാന്‍ തോറ്റത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015 ലാണ്. എതിരാളികളെ ആദ്യം ബാറ്റിങ്ങിനയച്ച് ചെറിയ സ്‌കോറില്‍ ഒതുക്കുകയാണ് യുഎഇയില്‍ പാക്കിസ്ഥാന്റെ പദ്ധതി.