Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെമിയിൽ എതിരാളികൾ ന്യൂസിലൻഡ്, ഫൈനലിൽ ഇംഗ്ലണ്ട്: 92 ആവർത്തിക്കുമെന്ന് പാക് ആരാധകർ

സെമിയിൽ എതിരാളികൾ ന്യൂസിലൻഡ്, ഫൈനലിൽ ഇംഗ്ലണ്ട്: 92 ആവർത്തിക്കുമെന്ന് പാക് ആരാധകർ
, ഞായര്‍, 6 നവം‌ബര്‍ 2022 (15:40 IST)
ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായാണ് ഇക്കുറി പാകിസ്ഥാൻ തങ്ങളുടെ സെമി ഫൈനൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെയോടേറ്റ തോൽവിയെ തുടർന്ന് ലോകകപ്പിൽ നിന്നേ പുറത്തായ സാഹചര്യത്തിൽ നിന്നും അപ്രതീക്ഷിതമായാണ് പാക് പട ലോകകപ്പ് സെമി പ്രവേശനം നേടിയിരിക്കുന്നത്. ഇതോടെ ലോകകപ്പിലെ സെമി ഫൈനൽ കളിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് വ്യക്തമായിരിക്കുകയാണ്.
 
പലരും 2011ൻ്റെ ആവർത്തനമാകും ഇത്തവണത്തെ ലോകകപ്പെന്ന് പ്രവചിക്കുമ്പോൾ 1992 ആവർത്തിക്കപ്പെടുമെന്ന് പാക് ആരാധകർ പറയുന്നു. അതിന് വ്യക്തമായ കാരണങ്ങളും പാക് ആരാധകരുടെ കയ്യിലുണ്ട്. 1992 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തോപ്പിച്ചുകൊണ്ടാണ് പാകിസ്ഥാൻ ഫൈനൽ യോഗ്യത നേടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചുകൊണ്ട് കപ്പ് ഉയർത്തുകയും ചെയ്തു. 92ന് സമാനമായി ചരിത്രം ആവർത്തിക്കപ്പെടുമെന്നാണ് ഇതോടെ പാക് ആരാധകർ പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 അട്ടിമറികൾ, കുഞ്ഞന്മാർക്ക് മുന്നിൽ വമ്പന്മാർ മുട്ടുമടക്കിയ ലോകകപ്പ്