Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുഴയുടെസ്വഭാവിക ഒഴുക്ക് തടയുന്ന മെസ്സിയും നെയ്മറും, പരാതിക്കാരനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

പുഴയുടെസ്വഭാവിക ഒഴുക്ക് തടയുന്ന മെസ്സിയും നെയ്മറും, പരാതിക്കാരനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
, ഞായര്‍, 6 നവം‌ബര്‍ 2022 (08:49 IST)
പള്ളാവൂരിലെ ഫുട്ബോൾ ഫാൻസ് ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിൽ പഞ്ചായത്തിൽ പരാതി നൽകിയ അഭിഭാഷകനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് കട്ടൗട്ടുകൾ തടയുന്നതായി കാണിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നൽകിയത്.
 
മെസ്സിയുടെ കട്ടൗട്ട് പുഴയുടെ നടുവിലെ തുരുത്തിലാണെന്നും നെയ്മർ നിൽക്കുന്നത് കരയിലാണെന്നും ഇതെങ്ങനെയാണ് പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയെന്നും ആരാധകർ ചോദിക്കുന്നു. പരാതിക്കാരൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഫുട്ബോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അഭിഭാഷകൻ്റെ പരാതിക്ക് പിന്നാലെ ബ്രസീൽ,അർജൻ്റീന ആരാധകരോട് കട്ടൗട്ട് എടുത്തുമാറ്റാൻ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
 
മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. കേരളത്തിൽ മാത്രമല്ല അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ചെറുകരയിൽ ഉയർന്ന കട്ടൗട്ടുകൾ വാർഠയാക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം, ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം