ഇത്തവണത്തെ ടി20 ലോകകപ്പ് ആര് നേടുമെന്ന ചോദ്യത്തിന് ആരാധകർക്ക് ഉത്തരമായി ആദ്യം ഉണ്ടായിരുന്ന പേരുകൾ ഓസ്ട്രേലിയ,ഇന്ത്യ,പാകിസ്ഥാൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടേതായിരുന്നു. എന്നാൽ ഗ്രൂപ്പ് 12 ഘട്ടങ്ങൾ അവസാനിക്കവെയാണ് ഇതിൽ പല ടീമുകൾക്കും സെമി സാധ്യതകൾ തന്നെ തുറന്നത്. ഓസ്ട്രേലിയയാകട്ടെ ഇത്തവണ സെമി കാണാതെ മടങ്ങുകയും ചെയ്തു.
ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെ 55 റൺസിന് ഞെട്ടിച്ച നമീബിയയുടേത് അടക്കമുള്ള കുഞ്ഞൻ രാജ്യങ്ങളുടെ പ്രകടനങ്ങളാണ് ലോകകപ്പിൽ പല വമ്പന്മാരുടെയും പുറത്തുപോകലിന് കാരണമായത്. വിൻഡീസിനെ ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കിയത് കുഞ്ഞന്മാരായ അയർലൻഡ്. ഇംഗ്ലണ്ടും അയർലൻഡ് കരുത്ത് ശരിക്കുമറിഞ്ഞു.
ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ അടിയറവ് പറഞ്ഞത് ദുർബലരായ സിബാബ്‌വെയുമായി. ഇന്ന് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് അട്ടിമറിക്കും വരെ പാകിസ്ഥാന് സെമി സാധ്യതകൾ തന്നെ ഇല്ലാണ്ടാക്കുന്നതായിരുന്നു സിംബാബ്‌വെയോടേറ്റ തോൽവി. അതേസമയം 90 ശതമാനവും സെമി ഉറപ്പിച്ച ഇടത്ത് നിന്നാണ് നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ ടൂർണമെൻ്റിന് വെളിയിലാക്കിയത്. ഇതോടെ പാകിസ്ഥാന് മുന്നിൽ വീണ്ടും സെമി സാധ്യതകൾ തുറക്കപ്പെട്ടു.