Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ ട്വന്റി 20 പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് പൂറാന്‍ ഒഴിഞ്ഞുനിന്നിരുന്നു

രേണുക വേണു
ചൊവ്വ, 10 ജൂണ്‍ 2025 (09:51 IST)
Nicholas Pooran

Nicholas Pooran: വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി 20 ക്രിക്കറ്റില്‍ വിന്‍ഡീസിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും ചെയ്ത താരമാണ് 29 കാരനായ പൂറാന്‍. 
 
ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ ട്വന്റി 20 പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് പൂറാന്‍ ഒഴിഞ്ഞുനിന്നിരുന്നു. ഒരു ഇടവേള ആവശ്യമായതിനാല്‍ തന്നെ ടീമിലേക്കു പരിഗണിക്കരുതെന്നായിരുന്നു പൂറാന്‍ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിനോടു അഭ്യര്‍ത്ഥിച്ചത്. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 
 
2023 ഏകദിന ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസ് യോഗ്യത നേടിയിരുന്നില്ല. ഇതിനു പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് താരം വിട്ടുനിന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ മികച്ച ഫോമില്‍ തുടരുന്നതിനിടെയാണ് പൂറാന്‍ വിരമിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമാണ് പൂറാന്‍, 170 എണ്ണം. ഇപ്പോള്‍ കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിച്ച പൂറാന്‍ 500 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുകയും 40 സിക്‌സുകള്‍ നേടുകയും ചെയ്തതാണ്. 
 
വെസ്റ്റ് ഇന്‍ഡീസിനായി പൂറാന്‍ ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. 2016 സെപ്റ്റംബറിലാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ വിന്‍ഡീസിനായി അരങ്ങേറിയത്. 2019 ഫെബ്രുവരിയില്‍ ഏകദിന അരങ്ങേറ്റം കുറിച്ചു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലുമായി 30 മത്സരങ്ങളില്‍ വിന്‍ഡീസിനെ നയിച്ചെങ്കിലും എട്ട് കളികളില്‍ മാത്രമേ ജയിപ്പിക്കാന്‍ സാധിച്ചുള്ളൂ. ട്വന്റി 20 ലോകകപ്പിനു എട്ട് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുന്നത്. 
 
106 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 2,275 റണ്‍സാണ് പൂറാന്‍ വെസ്റ്റ് ഇന്‍ഡീസിനായി നേടിയിരിക്കുന്നത്. 61 ഏകദിന മത്സരങ്ങളില്‍ നിന്ന് 39.66 ശരാശരിയില്‍ 1,983 റണ്‍സും നേടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments