Webdunia - Bharat's app for daily news and videos

Install App

ധോണിയെ ടീമില്‍ നിന്ന് പുറത്താക്കിയ നടപടി; പൊട്ടിത്തെറിച്ച് കോഹ്‌ലി രംഗത്ത്

ധോണിയെ ടീമില്‍ നിന്ന് പുറത്താക്കിയ നടപടി; പൊട്ടിത്തെറിച്ച് കോഹ്‌ലി രംഗത്ത്

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (20:26 IST)
മോശം ഫോം തുടരുന്ന മഹേന്ദ്ര സിംഗ് ധോണിയെ ടീ‍മില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.

ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അഭിവാജ്യഘടകമാണെന്നാണ് വിരാട് പറഞ്ഞത്. ട്വന്റി-20 ടീമില്‍ നിന്ന് മഹിയെ ഒഴിവാക്കാന്‍ താനോ രോഹിത് ശര്‍മ്മയോ ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഞാന്‍ പങ്കാളിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സെലക്‌ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ തീരുമാനമെടുക്കും മുമ്പ് ധോണിയുമായി ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. റിഷഭ് പന്തിനെ പോലുള്ള താരങ്ങളുടെ കടന്നു വരവിനായി മഹി വഴിമാറി കൊടുക്കുകയായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ശേഷമാണ് മാധ്യമങ്ങളോട് ധോണി വിവാദത്തില്‍  കോഹ്‌ലി നിലപാടറിയിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ മഹി കളിക്കുമോ എന്ന കാര്യത്തില്‍ സംശയം തുടരുമ്പോഴാണ് ടീമിലെ അഭിവാജ്യഘടകമാണ് ധോണിയെന്ന് കോഹ്‌ലി പരസ്യമായി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments