Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

Ravichandran Ashwin
ഐപിഎല്ലില്‍ ഒന്നോ രണ്ടോ സീസണ്‍ കൂടി കളിക്കാന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും മനസ്സ് മടുത്താണ് താന്‍ വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമുള്ള അവസാന സീസണ്‍ നിരാശ മാത്രമാണ് തനിക്ക് സമ്മാനിച്ചതെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അശ്വിന്‍ പറഞ്ഞു.
 
കരിയറിന്റെ തുടക്കം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ചെന്നൈയില്‍ തന്നെ വിരമിക്കണമെന്നും ഞാന്‍ തീരുമാനിച്ചു. ഒരു മോശം സീസണിലൂടെയാണ് കടന്നുപോയത്. എന്നെ 10 കോടി രൂപ മുടക്കിയാണ് ടീമിലെടുത്തത്. എന്നാല്‍ ആ സീസണില്‍ തന്നെ ടീം മാനേജ്‌മെന്റിന് ഞാന്‍ തലവേദനയായി. എന്നെ നിലനിര്‍ത്തണോ ഒഴിവാക്കണോ എന്നതില്‍ അവിടെ സംശയമുണ്ടായി. ഒരു ബാധ്യതയായി ടീമില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. സത്യത്തില്‍ ഇനിയും കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിമല്‍ കുമാറുമായുള്ള ക്രിക്കറ്റ് ചര്‍ച്ചയില്‍ അശ്വിന്‍ പറഞ്ഞു.
 
നിലവില്‍ ചെന്നൈ ടീം മാനേജ്‌മെന്റിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത് നിരാശപ്പെടുത്തുന്നതാണെന്നും അശ്വിന്‍ പറഞ്ഞു. നിങ്ങള്‍ എസ് എ 20 നോക്കു. അവിടെ ചെന്നൈ ബൗളര്‍മാരെല്ലാം റൗണ്ട് ദ വിക്കറ്റ് യോര്‍ക്കറുകള്‍ എറിയുന്നു. ആ ഒരു പ്ലാന്‍ മാത്രമാണ് ചെന്നൈയ്ക്കുള്ളത്. ചെന്നൈ നേടിയ വിജയങ്ങളില്‍ 90 ശതമാനവും ധോനിയ്ക്കാണ് ക്രെഡിറ്റുള്ളത്. ചെന്നൈ തന്നെ ധോനിയാണ്. അശ്വിന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസ്സിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു, ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു : ജയ്സ്വാൾ