Publish Date: Sat, 28 Aug 2021 (17:23 IST)
Updated Date: Sat, 28 Aug 2021 (17:27 IST)
ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം. ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യയെ ആതിഥേയര്‍ തോല്‍പ്പിച്ചത്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.
സ്‌കോര്‍ബോര്‍ഡ്
ഒന്നാം ഇന്നിങ്‌സ്
ഇന്ത്യ: 78/10
ഇംഗ്ലണ്ട്: 432/10
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 354 റണ്‍സ് ലീഡ്
രണ്ടാം ഇന്നിങ്‌സ്
ഇന്ത്യ: 278/10
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 215/2 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, നാലാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകും മുന്‍പ് ഇന്ത്യ ഓള്‍ഔട്ടായി. 53 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ചേതേശ്വര്‍ പൂജാര (189 പന്തില്‍ 91), രോഹിത് ശര്‍മ (156 പന്തില്‍ 59), വിരാട് കോലി (125 പന്തില്‍ 55) എന്നിവര്‍ മാത്രമാണ് ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റും ക്രൈഗ് ഓവര്‍ടണ്‍ മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നേടി.