Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റിനോട് വിടപറയുകയാണെന്ന് മലിംഗ; പടിയിറങ്ങുന്നത് യോര്‍ക്കറുകളുടെ രാജകുമാരന്‍

Webdunia
ബുധന്‍, 31 ജനുവരി 2018 (11:47 IST)
യോര്‍ക്കറുകളുടെ രാജകുമാരനായിരുന്നു ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഈ സീസണിലെ ഐപി‌എല്ലില്‍ നിന്നും തഴയപ്പെട്ടതാണ് തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നാണ് മലിംഗയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
 
അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ലങ്കന്‍ ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനോട് സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ടീമിന്റെ ഉപദേഷ്ടാവായി ചേരാന്‍ ആഗ്രഹാമുണ്ടെന്ന് മലിംഗ അറിയിച്ചതായും സൂചനയുണ്ട്. 34കാരനായ മലിംഗയ്ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരെ നടന്ന് ട്വന്റി-20 പരമ്പരയ്ക്കു ശേഷം ലങ്കന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. 
 
ലങ്കക്ക് വേണ്ടി മൂന്നു ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ് മലിംഗ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും ബൗളറായിരുന്ന മലിംഗയെ ഇത്തവണ നടന്ന താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല. മലിംഗയുടെ തീപാറുന്ന പന്തുകളായിരുന്നു 2015ല്‍ മുംബൈയെ ജേതാക്കളാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് മാത്രമേ മലിംഗയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments