Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സകലരും ഞെട്ടി, താരലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായത് ഇദ്ദേഹം

സകലരും ഞെട്ടി, താരലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായത് ഇദ്ദേഹം

സകലരും ഞെട്ടി, താരലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായത് ഇദ്ദേഹം
ബെംഗളൂരു , ഞായര്‍, 28 ജനുവരി 2018 (11:28 IST)
ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായി സൗരാഷ്ട്ര താരം ജയ്ദേവ് ഉനദ്ഘട്. വാശിയേറിയ താരലേലത്തിനൊടുവിൽ രാജസ്ഥാൻ റോയൽസ് 11.5 കോടി രൂപയ്ക്കാണ് താരത്തെ പാളയത്തില്‍ എത്തിച്ചത്.

കർണാടക സ്വദേശിയായ സ്‌പിന്‍ ബോളര്‍ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതാണ് ലേലത്തിന്റെ രണ്ടാം ദിനത്തിലെ പ്രത്യേകത. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്.

11 കോടിയുടെ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെയെയും ലോകേഷ് രാഹുലിനെയും മറികടക്കാൻ ഇന്ന് വേറെ ആരൊക്കെയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ഓരോ ടീമുകള്‍ക്കും ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയ്ക്ക് ആശ്വാസജയം, ഷമി കൊടുങ്കാറ്റായപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക്; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്