Webdunia - Bharat's app for daily news and videos

Install App

എന്തുവന്നാലും ആ താരത്തെ പിന്തുണയ്ക്കുമെന്ന് കെ എൽ രാഹുൽ !

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (13:04 IST)
ഈ സീസണിൽ മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല എങ്കിലും എന്തുവന്നാലും മാക്സ്‌വെല്ലിനെ പിന്തുണയ്ക്കുമെന്ന് പഞ്ചാബ് നായകൻ കെ എൽ രാഹുൽ. 10.75 കോടി നൽകിയാണ് ഇത്തവണ മാക്സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത് എന്നാൽ അതിനൊത്ത പ്രകടനം മാക്സ്‌വെല്ലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പത്ത് കളിയില്‍ നിന്ന് 90 റണ്‍സാണ് മാക്‌സ്‌വെൽ നേടിയത്. എന്നാൽ ടീം സന്തുലിതമാകണം എങ്കിൽ മാക്സ്‌വെൽ ടീമിൽ വേണം എന്നാണ് രാഹുലിന്റെ അഭിപ്രായം. 
 
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാക്സ്‌വെല്ലിന്റെ ഇന്നിങ്സ് എറെ പ്രധാനമായിരുന്നു. കളിയിൽ മാക്സ്‌വെല്ലിന്റെ സ്കോർ പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായി. ഗ്ലെൻ മാക്സ്‌വെൽ ഗംഭീര കളിക്കാരനാണ്. ടീ ബാലൻസിങ് കാക്കുന്നത് മാക്സ്‌വെല്ലിനെ പോലുള്ള താരങ്ങളാണ്. നെറ്റ്സിൽ മാക്സ്‌വെൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അദ്ദേഹം ഫോമിലേയ്ക്ക് മടങ്ങിവരും എന്നാണ് അതിൽനിന്നും വ്യക്തമാകുന്നത്, അതുകൊണ്ട് മാക്സ്‌വെല്ലിനെ പിന്തുണയ്ക്കുക എന്നത് ടീമിന്റ് ആവശ്യമാണ്.     
 
ഡൽഹിയ്ക്കെതിരെ 24 പന്തിൽനിന്നും 32 റൺസ് നേടി ഭേതപ്പെട്ട പ്രകടനമാണ് കഴിഞ്ഞദിവസം മാക്സ്‌വെൽ പുറത്തെടുത്തത്. മികച്ച ഓഫ് സ്പിന്നറായും മാക്സ്‌വെല്ലിനെ പഞ്ചാബ് പ്രയോജനപ്പെടുത്തുന്നുണ്ട്. പഞ്ചാബിനായി ഒറു വിക്കറ്റും മാക്സ്‌വെൽ നേടിയിരുന്നു. അവസാന ഓവറിലേയ്ക്ക് പോകും മുൻപ് തന്നെ ഡൽഹിയ്ക്കെതിരെ പഞ്ചാബ് വിജയം സ്വന്തമാക്കി എന്നത് ടീമിന് കൂടുതൽ ആത്മവുശ്വാസം നൽകുന്നതാണ്. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ വിജയിച്ചതോടെ പഞ്ചാബ് പ്ലേയോഫ് സധ്യത സജീവമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരിച്ചുവാങ്ങാൻ പറ്റില്ലെങ്കിൽ കൊടുക്കാൻ നിൽക്കരുത്, സ്വയം അപഹാസ്യനാകരുത്, ജയ്സ്വാളിനെതിരെ അജയ് ജഡേജ

യുഎസ് ഓപ്പണിൽ ഡ്രീം ടീം!, അൽക്കരസിനൊപ്പം സെറീന വില്യംസ്!

3 ഫോറിന് പിന്നാലെ ബെയ്ൽസ് തെറിച്ചു, അസിത ഫെർണാണ്ടോയുമായി കോർത്ത് ജയ്സ്വാൾ

ഒന്ന് മാന്തിയതെ ഓർമയുള്ളു,2 ദിവസം കൊണ്ട് കടുവകളെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, വിജയം ഇന്നിങ്ങ്സിനും 51 റൺസിനും

അടുത്ത ലേഖനം
Show comments