Publish Date: Wed, 21 Oct 2020 (13:04 IST)
Updated Date: Wed, 21 Oct 2020 (13:53 IST)
ഈ സീസണിൽ മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല എങ്കിലും എന്തുവന്നാലും മാക്സ്‌വെല്ലിനെ പിന്തുണയ്ക്കുമെന്ന് പഞ്ചാബ് നായകൻ കെ എൽ രാഹുൽ. 10.75 കോടി നൽകിയാണ് ഇത്തവണ മാക്സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത് എന്നാൽ അതിനൊത്ത പ്രകടനം മാക്സ്‌വെല്ലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പത്ത് കളിയില്‍ നിന്ന് 90 റണ്‍സാണ് മാക്‌സ്‌വെൽ നേടിയത്. എന്നാൽ ടീം സന്തുലിതമാകണം എങ്കിൽ മാക്സ്‌വെൽ ടീമിൽ വേണം എന്നാണ് രാഹുലിന്റെ അഭിപ്രായം.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാക്സ്‌വെല്ലിന്റെ ഇന്നിങ്സ് എറെ പ്രധാനമായിരുന്നു. കളിയിൽ മാക്സ്‌വെല്ലിന്റെ സ്കോർ പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായി. ഗ്ലെൻ മാക്സ്‌വെൽ ഗംഭീര കളിക്കാരനാണ്. ടീ ബാലൻസിങ് കാക്കുന്നത് മാക്സ്‌വെല്ലിനെ പോലുള്ള താരങ്ങളാണ്. നെറ്റ്സിൽ മാക്സ്‌വെൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അദ്ദേഹം ഫോമിലേയ്ക്ക് മടങ്ങിവരും എന്നാണ് അതിൽനിന്നും വ്യക്തമാകുന്നത്, അതുകൊണ്ട് മാക്സ്‌വെല്ലിനെ പിന്തുണയ്ക്കുക എന്നത് ടീമിന്റ് ആവശ്യമാണ്.
ഡൽഹിയ്ക്കെതിരെ 24 പന്തിൽനിന്നും 32 റൺസ് നേടി ഭേതപ്പെട്ട പ്രകടനമാണ് കഴിഞ്ഞദിവസം മാക്സ്‌വെൽ പുറത്തെടുത്തത്. മികച്ച ഓഫ് സ്പിന്നറായും മാക്സ്‌വെല്ലിനെ പഞ്ചാബ് പ്രയോജനപ്പെടുത്തുന്നുണ്ട്. പഞ്ചാബിനായി ഒറു വിക്കറ്റും മാക്സ്‌വെൽ നേടിയിരുന്നു. അവസാന ഓവറിലേയ്ക്ക് പോകും മുൻപ് തന്നെ ഡൽഹിയ്ക്കെതിരെ പഞ്ചാബ് വിജയം സ്വന്തമാക്കി എന്നത് ടീമിന് കൂടുതൽ ആത്മവുശ്വാസം നൽകുന്നതാണ്. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ വിജയിച്ചതോടെ പഞ്ചാബ് പ്ലേയോഫ് സധ്യത സജീവമാക്കി.
വെബ്ദുനിയ ലേഖകൻ
Publish Date: Wed, 21 Oct 2020 (13:04 IST)
Updated Date: Wed, 21 Oct 2020 (13:53 IST)