Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല രാമാ... കേരള- ഗുജറാത്ത് മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്, 81 റണ്‍സിനിടെ കേരളത്തിന്റെ 4 വിക്കറ്റ് നഷ്ടമായി!

അഭിറാം മനോഹർ
വെള്ളി, 21 ഫെബ്രുവരി 2025 (14:25 IST)
കേരളവും ഗുജറാത്തും തമ്മിലുള്ള സെമി ഫൈനല്‍ മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. ആദ്യ ഇന്നിങ്ങ്‌സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ഇന്നിങ്ങ്‌സ് 455 റണ്‍സില്‍ അവസാനിച്ചെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം പരുങ്ങുന്നു.
 
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് കേരളത്തെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ സാധിക്കുകയാണെങ്കില്‍ മത്സരം വിജയിക്കാന്‍ ഗുജറാത്തിന് മുന്നില്‍ ഇനിയും സാധ്യതകളുണ്ട്. രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കേരളത്തിനെതിരെ ആക്രമണോത്സുകമായ ഫീല്‍ഡാണ് ഗുജറാത്ത് സെറ്റ് ചെയ്തിരിക്കുന്നത്. നാല്പതോളം ഓവറുകള്‍ ബാക്കിനില്‍ക്കെ കേരളത്തെ 150 റണ്‍സിനുള്ളില്‍ ഒതുക്കാനാവുകയാണെങ്കില്‍ ഗുജറാത്തിന് മത്സരത്തില്‍ ഇനിയും സാധ്യതയുണ്ട്. നിലവില്‍ 81 റണ്‍സിന് 4 വിക്കറ്റുകളാണ് കേരളത്തിന്റെ നഷ്ടമായത്.
 
32 റണ്‍സെടുത്ത റോഹന്‍ കുന്നുമ്മേല്‍, 9 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍(1), സച്ചിന്‍ ബേബി(10) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഗുജറാത്തിന്റെ ബൗളിംഗ് അക്രമണത്തെ ഇന്ന് മുഴുവന്‍ പ്രതിരോധിക്കാന്‍ സാധിക്കുകയാണെങ്കില്‍ കേരളം തന്നെയാകും ഫൈനല്‍ മത്സരം കളിക്കുക. അതേസമയം മത്സരത്തില്‍ 2 വിക്കറ്റുകള്‍ കൂടി വീഴ്ത്തുകയാണെങ്കില്‍ മത്സരം പിടിക്കാന്‍ ഗുജറാത്തിന് മുന്നില്‍ അവസരം ഒരുങ്ങും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റം പറയാനല്ലല്ലോ കോച്ചാക്കിയത്, അത് പരിഹരിക്കാനല്ലെ, ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരം

ടീമിൽ ഇടമില്ലായിരുന്നു, വാട്ടർ ബോയ് ആയി വെള്ളം ചുമന്നാണ് സമ്പാദ്യമുണ്ടാക്കിയത്: പാർഥീവ് പട്ടേൽ

Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍

Ashes Test: രണ്ടെണ്ണം വാങ്ങിയാൽ നാലെണ്ണം തിരിച്ചുതരാനും അറിയാം, ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, ആദ്യദിനത്തിൽ വീണത് 19 വിക്കറ്റ്!

Australia vs England, 1st Test: ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 നു ഓള്‍ഔട്ട്; സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി

അടുത്ത ലേഖനം
Show comments