ബ്ലാസ്റ്റേഴ്‌സ് കടക്കെണിയിൽ തന്നെ, ബെംഗളൂരുവിനെതിരെ തോറ്റത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (12:46 IST)
ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്കടാ എന്ന കിടിലൻ പഞ്ച് ഡയലോഗുമായാണ് ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ കളിക്കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ സീസണുകളിലെ നിഴൽ പോലുമല്ലാത്ത പ്രകടനങ്ങളിലൂടെ വാചകമടി മാത്രമാണ് തങ്ങളുടെ കൈവശമുള്ളതെന്ന ആക്ഷേപം അരക്കെട്ടുറപ്പിക്കുന്ന പ്രകടനമാണ് ടീം നടത്തുന്നത്. ഇത്തവണയും മാറ്റങ്ങളില്ല. ടീം ബെംഗളൂരുവായി മാറിയപ്പോൾ തോൽവി വീണ്ടും തോൽവി തന്നെ.
 
17ആം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ആദ്യ ലീഡ് എടുത്ത ബ്ലാസ്റ്റേഴ്‌സ് എന്നാൽ 29ആം മിനിറ്റിലെ പ്രതിരോധത്തിലെ പിഴവിലൂടെ ഗോൾ വഴങ്ങുന്ന കാഴ്‌ച്ചയായിരുന്നു ഇത്തവണ മത്സരത്തിൽ കാണാനായത്. ആദ്യ പകുതിയിൽ ബെംഗളൂരിവിനോട് ഒപ്പത്തിനൊപ്പം നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർന്നടിയുകയായിരുന്നു. രണ്ടാം പകുതിയിൽ 3 ഗോളുകളാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്.
 
ക്ലൈറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളൂരുവിന് വേണ്ടിൽ ഗോൾ കണ്ടെത്തിയത്. കെ പി രാഹുല്‍, വിസെന്റെ ഗോമസ് എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL 2026: ഫൈനലിൽ ആർസിബിക്കു എതിരാളികൾ ആര്? രാജസ്ഥാൻ-ഗുജറാത്ത് മത്സരം നാളെ

Vaibhav Suryavanshi :സിക്സടിച്ച് ഗെയ്‌ലിനെ മറികടന്നു, എന്നാൽ വേഗതയേറിയ ഐപിഎൽ സെഞ്ചുറി 3 റൺസകലെ നഷ്ടം, കണ്ണ് കലങ്ങി മടങ്ങി വൈഭവ്

Vaibhav Sooryavanshi: 'വിഷമിക്കേണ്ട, ആ റെക്കോർഡ് നിന്നിലേക്ക് വരും കുഞ്ഞേ'; 97 ൽ പുറത്തായി വൈഭവ്

Vaibhav Sooryavanshi: 'ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ്'; ഗെയ്‌ലിനെ മറികടന്ന് വൈഭവ്

Vaibhav Suryavanshi : വൈഭവിനെ പൂട്ടാനുള്ള പ്ലാനെല്ലാം കയ്യിലുണ്ട്, മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്

അടുത്ത ലേഖനം
Show comments