Webdunia - Bharat's app for daily news and videos

Install App

ബുമ്ര ഫിറ്റാണ്, പവർ പാക്ക് പെർഫോമൻസ് !

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (15:44 IST)
പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പേസ് ബോളർ ജസ്പ്രിത് ബുമ്ര തിരിച്ചു വരവിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി ബുമ്ര പരിശീലനം നടത്തിയിരുന്നു. ബുമ്രയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് ഇന്ത്യൻ ക്യാപിൽ നിന്നും വരുന്നത്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു നെറ്റ്സിൽ പന്തെറിയാൻ ബുമ്രയെത്തിയിരിക്കുകയാണ്. 
 
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന ബുംറ തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പരിശീലന സെഷനിലുമെത്തിയത്. ബുംറയ്‌ക്കൊപ്പം യുവ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായും പരിശീലന വേളയിലുണ്ടായിരുന്നു. ഇതിന്റെ ചിത്രം ബിസിസിഐ പങ്കുവെയ്ക്കുകയും ചെയ്തു. ആരാണ് ഇവിടെയെന്ന് നോക്കൂയെന്നാണ് ബിസിസിഐ ചിത്രത്തിന് നല്‍കിയ തലക്കെട്ട്.  
 
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരെ ബുമ്ര നേരിട്ടു. ബുമ്രയുടെ ഫിറ്റ്നസ് പരിശോധിക്കാനായിരുന്നു ഈ നീക്കം. നൂറുശതമാനം ഫിറ്റ്നസോടെ ബുമ്രയെ തിരികെ വേണമെന്നാണു പരിശീലകൻ രവി ശാസ്ത്രിയുടെ ആവശ്യം. പരിശീലനത്തിൽ ശാസ്ത്രി സന്തുഷ്ടനാണ്. 
 
2020 ജനുവരി 24നാണ് ന്യീസീലൻഡിനെതിരായ പരമ്പരയിൽ ബുമ്ര ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ന്യൂസീലന്‍ഡ് പര്യടനത്തിൽ ബുമ്ര ഇന്ത്യൻ നിരയിൽ നിർണായകമാണെന്നാണു ടീമിന്റെ നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments