2019ൽ ബഹിരാകാശത്ത് വൻ ശക്തിയായി ഇന്ത്യ
നിർണ്ണായക സൈനിക സാഹചര്യങ്ങളിൽ ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങൾ തകർക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്യുന്നതാണ് ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ.
എല്ലാ മേഖലകളിലും ഇന്ത്യ നേട്ടം കൊയ്ത വർഷമാണ് 2019. ഉപഗ്രഹ വേധ മിസൈലായ 'മിഷന്‍ ശക്തി' വിജയകരമായി പരീക്ഷിച്ചതോടെ രാജ്യത്തിന്റെ യശസ്സ് മാനംമുട്ടെ ഉയര്‍ത്തിയിരിക്കുന്നു. ഇതോടെ ഈ ശക്തി നേടിയിട്ടുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്‍ഗാമികള്‍.
നിർണ്ണായക സൈനിക സാഹചര്യങ്ങളിൽ ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങൾ തകർക്കുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്യുന്നതാണ് ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ. പ്രവർത്തനരഹിതമായ സാറ്റലൈറ്റുകൾ വീഴ്ത്താൻ എ സാറ്റ് ഉപയോഗിച്ചിട്ടുണ്ട്.
ശത്രു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ, അവയുടെ ഭ്രമണ പഥത്തിൽ വെച്ച് തന്നെ നശിപ്പിച്ച് കളയാനുള്ള ആന്റി സാറ്റലൈറ്റ് മിസൈലുകൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടന്നുവരികയാണെന്ന് ആദ്യമായി ഒരു പ്രഖ്യാപനം ഉണ്ടാകുന്നത് 2010ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 97മത് ശാസ്ത്ര കോൺഗ്രസിലാണ്. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ.
ചൈനയും പാകിസ്ഥാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായുള്ള സംഘർഷം നിലനിൽക്കെ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്തെ മികച്ച നേട്ടമെന്നാണ് വിദ്ഗ്ദരുടെ വിലയിരുത്തൽ.
കൃത്രിമ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരപ്രവർത്തനം തടയാൻ ഇന്ത്യയ്ക്ക് ഏറെ സഹായകമാണ് ആന്റി സാറ്റലൈറ്റ് മിസൈലുകൾ. അടിയന്തര ഘട്ടങ്ങളിൽ ശത്രുരാജ്യത്തിന്റെ വാർത്താ വിനിമയ ഉപഗ്രഹങ്ങള തകർത്ത് ആശയവിനിമയം തടസ്സപ്പെടുത്താനും കഴിയും . എന്നാൽ ഇത് ലോകത്തെ പത്തൊമ്പതാം ലോകത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് സുരക്ഷാ വിദ്ഗ്ദ്ധർ പറയുന്നത്.