Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ജസ്‌പ്രീത് ബു‌മ്ര: ആൻഡേഴ്‌സണ് തിരിച്ചടി

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (19:14 IST)
ഐസിസി ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസർ ജസ്‌‌പ്രീത് ബു‌മ്ര. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തെത്തി. 771 പോയന്റാണ് ഇന്ത്യൻ താരത്തിനുള്ളത്.അതേസമയം  ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി. നിലവിൽ ബൗളർമാരുടെ റാങ്കിങിൽ ഏഴാം സ്ഥാനത്താണ് ആൻഡേഴ്‌സൺ.
 
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയെ തുണച്ചത്. നാലു ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകളാണ് ബു‌മ്ര വീഴ്‌ത്തിയത്. അതേസമയം ബൗളർമാരുടെ റാങ്കിങിൽ ആദ്യ നാലുസ്ഥാനങ്ങളിൽ മാറ്റമില്ല. പാറ്റ് കമ്മിന്‍സ്, ആര്‍ അശ്വിന്‍, ടിം സൗത്തി, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.
 
ഔള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനട്ടുണ്ട്. ടി20 ബൗളർമാരുടെ റാങ്കിങിൽ  ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് പോലും ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ഒന്നാമത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments