Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിവുപോലെ ജാര്‍വോ എത്തി; ഓവലില്‍ ഫാസ്റ്റ് ബൗളറുടെ വേഷത്തില്‍, ബെയര്‍‌സ്റ്റോയുടെ ശരീരത്തില്‍ തട്ടി നിന്നു (വീഡിയോ)

Jarvo
കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് എത്തിയ ജാര്‍വോ ഓവല്‍ ടെസ്റ്റിലും സാന്നിധ്യം അറിയിച്ചു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഫീല്‍ഡറായും ലീഡ്‌സില്‍ ബാറ്റ്‌സ്മാന്‍ ആയും എത്തിയ ജാര്‍വോ ഓവലില്‍ എത്തിയത് പേസ് ബൗളറുടെ വേഷത്തില്‍. 
 
ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ഉമേഷ് യാദവ് ആണ് ബൗള്‍ ചെയ്തിരുന്നത്. 34-ാം ഓവറിലെ മൂന്നാം പന്ത് എറിയാന്‍ ഉമേഷ് യാദവ് തയ്യാറെടുക്കുകയായിരുന്നു. അതിനിടയില്‍ റണ്‍അപ്പ് എടുത്ത് ജാര്‍വോ എറിയാനെത്തി. ജാര്‍വോയുടെ കൈയില്‍ ഒരു ബോളും ഉണ്ടായിരുന്നു. നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ എത്തി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയുടെ ശരീരത്തില്‍ തട്ടിയാണ് ഒടുവില്‍ ജാര്‍വോ നിന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ തോൽ‌പ്പിച്ച് തുടങ്ങണം: ടി20 ലോകകപ്പിൽ നയം വ്യക്തമാക്കി പാകി‌സ്‌താൻ