Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Arjun Tendulkar: പവർപ്ലേ കഴിഞ്ഞാൽ അർജുൻ ടെൻഡുൽക്കർ ചിത്രത്തിലെ ഇല്ല, ദൈവപുത്രനെ മുംബൈ സേഫ് ആക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശകർ

Arjun Tendulkar: പവർപ്ലേ കഴിഞ്ഞാൽ അർജുൻ ടെൻഡുൽക്കർ ചിത്രത്തിലെ ഇല്ല, ദൈവപുത്രനെ മുംബൈ സേഫ് ആക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശകർ
, ചൊവ്വ, 25 ഏപ്രില്‍ 2023 (21:21 IST)
മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടി 2 വർഷങ്ങൾക്ക് ശേഷമാണ് അർജുൻ ടെൻഡുൽക്കർ മുംബൈ ടീമിൽ തൻ്റെ അരങ്ങേറ്റം കുറിച്ചത്. 2023 സീസണിൽ താരത്തിൻ്റെ ആദ്യ മത്സരത്തിൽ പവർപ്ലേയിലെ 2 ഓവറുകൾ മാത്രമായിരുന്നു താരം എറിഞ്ഞത്. തുടർന്ന് നടന്ന മത്സരങ്ങളിലും മത്സരത്തിൽ കൂടുതൽ റൺസ് പിറക്കുന്ന അവസാന ഓവറുകളിൽ ഇറക്കാതെ മുംബൈ താരത്തെ സംരക്ഷിക്കുകയായിരുന്നു.
 
പവർപ്ലേ ഓവറുകളിൽ ഇതുവരെ അടി വാങ്ങിയില്ലെങ്കിലും മുംബൈ താരത്തെ കൊണ്ട് മൂന്നാമത് ഓവർ പരീക്ഷച്ചപ്പോൾ 31 റൺസായിരുന്നു ആ ഓവറിൽ പിറന്നത്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലായിരുന്നു അർജുൻ ടെൻഡുൽക്കറെ സാം കറനും ഭാട്ടിയയും ചേർന്ന് കൈകാര്യം ചെയ്തത്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പവർപ്ലേയിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. പവർപ്ലേയിൽ 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ താരത്തെ മത്സരത്തിൻ്റെ വേറൊരു ഘട്ടത്തിലും മുംബൈ പരീക്ഷിച്ചില്ല.
 
അവസാന ഓവറുകളിൽ താരത്തെ കൊണ്ടുവരുന്നത് റൺസ് ഒഴുകാൻ കാരണമായേക്കുമോ എന്ന ധാരണയിൽ മുംബൈ താരത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. ആവറേജ് പേസ് മാത്രമുള്ള താരം ഡെത്ത് ഓവറുകളിൽ എറിഞ്ഞൽ അത് താരത്തിൻ്റെ ആത്മവിശ്വാസം തകരുമെന്ന് മുംബൈ ഭയപ്പെടുന്നുവെന്നും കൂടുതൽ റൺസ് താരം വിട്ടുകൊടുക്കുമെന്ന് ഭയക്കുന്നത് കൊണ്ടാണ് പവർപ്ലേയിലെ 2 ഓവറുകൾക്ക് ശേഷം താരത്തെ ടീം സംരക്ഷിക്കുന്നതെന്നുമാണ് വിമർശകർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Arjun Tendulkar: നെപ്പോട്ടിസം വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; പവര്‍പ്ലേയില്‍ വീണ്ടും കിടിലന്‍ പ്രകടനം