Select Your Language

Notifications

webdunia
webdunia
webdunia
webdunia

Arjun Tendulkar: ഇപ്പോള്‍ മനസ്സിലായില്ലേ നെപ്പോട്ടിസം ആണെന്ന്; അര്‍ജുന്‍ കളിക്കുന്നത് സച്ചിന്റെ മകനായതുകൊണ്ട്, ഇതിലും കഴിവുള്ളവര്‍ പുറത്തുണ്ട് !

നെപ്പോട്ടിസം കാരണമാണ് അര്‍ജുന് തുടര്‍ച്ചയായി മുംബൈ ഇന്ത്യന്‍സില്‍ സ്ഥാനം ലഭിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു

Arjun Tendulkar: ഇപ്പോള്‍ മനസ്സിലായില്ലേ നെപ്പോട്ടിസം ആണെന്ന്; അര്‍ജുന്‍ കളിക്കുന്നത് സച്ചിന്റെ മകനായതുകൊണ്ട്, ഇതിലും കഴിവുള്ളവര്‍ പുറത്തുണ്ട് !
, തിങ്കള്‍, 24 ഏപ്രില്‍ 2023 (10:49 IST)
Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുംബൈ ഇന്ത്യന്‍സില്‍ അവസരം ലഭിക്കുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായതുകൊണ്ട് മാത്രമെന്ന് സോഷ്യല്‍ മീഡിയ. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ തോറ്റതിനു പിന്നാലെയാണ് താരത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. പഞ്ചാബ് ബാറ്റ് ചെയ്യുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 16-ാം ഓവര്‍ എറിഞ്ഞ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ 31 റണ്‍സ് വഴങ്ങിയിരുന്നു. പഞ്ചാബ് താരങ്ങളായ ഹര്‍പ്രീത് ഭാട്ടിയയും സാം കറാനും ചേര്‍ന്നാണ് അര്‍ജുനെ പഞ്ഞിക്കിട്ടത്. 
 
ഐപിഎല്ലില്‍ തന്റെ മൂന്നാം മത്സരത്തില്‍ തന്നെ മോശം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജുന്‍. ഈ സീസണിലെ ഏറ്റവും റണ്‍സ് വിട്ടുകൊടുത്ത ഓവര്‍ അര്‍ജുന്റെ പേരിലാണ്. ഗുജറാത്ത് താരം യാഷ് ദയാലും നേരത്തെ ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയിട്ടുണ്ട്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ നാല് ഫോറും രണ്ട് സിക്‌സുമാണ് പഞ്ചാബിനെതിരായ ഓവറില്‍ വഴങ്ങിയത്. 
 
നെപ്പോട്ടിസം കാരണമാണ് അര്‍ജുന് തുടര്‍ച്ചയായി മുംബൈ ഇന്ത്യന്‍സില്‍ സ്ഥാനം ലഭിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. വളരെ വേഗത കുറഞ്ഞ ബൗളറാണ് അര്‍ജുന്‍. പല സ്പിന്നര്‍മാരും അര്‍ജുനേക്കാള്‍ വേഗതയില്‍ പന്തെറിയുന്നു. എന്നിട്ടും അര്‍ജുന് മുംബൈ ഇന്ത്യന്‍സില്‍ സ്ഥാനം ലഭിക്കുന്നത് സച്ചിന്റെ മകനായതുകൊണ്ടാണെന്ന് ആരാധകര്‍ ട്രോളുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ മധ്യനിരയെ വെച്ച് ഒരു സാലാ കപ്പും കിട്ടാന്‍ പോകുന്നില്ലെന്ന് ആരാധകര്‍, അവര്‍ മൂന്ന് പേര്‍ കളിച്ചാല്‍ വല്ലതും നടക്കും; ആര്‍സിബിയുടെ കാര്യം വലിയ കഷ്ടത്തില്‍ !