Select Your Language

Notifications

webdunia
webdunia
webdunia
webdunia

Arjun Tendulkar: നെപ്പോട്ടിസം വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; പവര്‍പ്ലേയില്‍ വീണ്ടും കിടിലന്‍ പ്രകടനം

നേരത്തെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഓരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തതോടെയാണ് അര്‍ജുനെതിരെ നിരവധി പേര്‍ രംഗത്തെത്തിയത്

Arjun Tendulkar: നെപ്പോട്ടിസം വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; പവര്‍പ്ലേയില്‍ വീണ്ടും കിടിലന്‍ പ്രകടനം
, ചൊവ്വ, 25 ഏപ്രില്‍ 2023 (20:26 IST)
Arjun Tendulkar: നെപ്പോട്ടിസം കാരണമാണ് തനിക്ക് മുംബൈ ഇന്ത്യന്‍സില്‍ സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന വ്യാപക വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു കൊണ്ടാണ് അര്‍ജുന്‍ വിമര്‍ശകരുടെ വായടപ്പിച്ചത്. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഗുജറാത്ത് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെയാണ് അര്‍ജുന്‍ പുറത്താക്കിയത്. 
 
നേരത്തെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഓരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തതോടെയാണ് അര്‍ജുനെതിരെ നിരവധി പേര്‍ രംഗത്തെത്തിയത്. സച്ചിന്റെ മകനായതുകൊണ്ട് മാത്രമാണ് അര്‍ജുന് മുംബൈ ടീമില്‍ സ്ഥാനം ലഭിച്ചതെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം. അതിനു പിന്നാലെയാണ് ഗുജറാത്തിനെതിരായ മത്സരത്തിലും അര്‍ജുന്‍ പ്ലേയിങ് ഇലവനിലും ഇടംപിടിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gujarat Titans vs Mumbai Indians: ജയം തേടി മുംബൈ ഇന്ത്യന്‍, എതിരാളികള്‍ ഗുജറാത്ത്